റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ മുന്നിൽ

ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടത്തിൽ ആദ്യ പകുതി പിന്നിട്ടപ്പോൾ സ്പെയ്നിനെതിരെ പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ് ചെയുന്നു. സൂപ്പർ താരം റൊണാൾഡോ ഇരട്ട ഗോളുകൾ നേടി.

റൊണാൾഡോയെ നാച്ചോ ബോക്‌സിൽ വീഴ്ത്തിയത്തിന് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോ പോർച്ചുഗലിനെ മുന്നിൽ എത്തിച്ചു. തുടർന്ന് കോസ്റ്റയിലൂടെ സമനില നേടിയ സ്പെയ്ൻ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ 44ആം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് ഡിഹെയ തടുക്കുന്നതിൽ പിഴച്ചപ്പോൾ പോർച്ചുഗൽ മുന്നിൽ എത്തി.

കുറിയ പാസുകളിലൂടെ മത്സരം നിയന്ത്രിച്ച സ്പെയ്ൻ ഗോൾ തിരിച്ചടിക്കുമോ എന്നു കാത്തിരിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയോര്‍ക്ക്ഷയര്‍ വിടുന്ന കാര്യം പരിഗണിക്കുന്നു: ലിയാം പ്ലങ്കറ്റ്
Next articleറൊണാൾഡോയുടെ ഹാട്രിക്കിലും പോർച്ചുഗൽ സ്പെയ്ൻ പോരാട്ടം സമനിലയിൽ