പരിക്ക് മാറാതെ റെനാറ്റോ അഗസ്റ്റോ, ബ്രസീൽ ടീമിൽ മാറ്റത്തിന് സാധ്യത

ബ്രസീൽ മിഡ്ഫീൽഡർ റെനാറ്റോ അഗസ്റ്റോയ്ക്ക് ഏറ്റ പരിക്ക് ഭേദമായില്ല. ലോകകപ്പിന് മുന്നോടിയായി ബ്രസീൽ കളിക്കുന്ന രണ്ട് സൗഹൃദ മത്സരത്തിലും റെനാറ്റോയ്ക്ക് കളിക്കാൻ കഴിയില്ല എന്നാണ് ബ്രസീൽ ക്യാമ്പിൽ നിന്ന് വരുന്ന വിവരങ്ങൾ. മറ്റന്നാൾ ആൻഫീൽഡിൽ ക്രൊയേഷ്യയെ നേരിടാൻ തയ്യാറെടുക്കുകയാണ് ബ്രസീൽ ഇപ്പോൾ. ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ശേഷം മാത്രമെ അഗസ്റ്റോയ്ക്ക് പകരക്കാരനെ ടീമിലേക്ക് എടുക്കണോ എന്ന് ടിറ്റെ തീരുമാനിക്കു.

ചൈനീസ് ക്ലബായ ബീജിങ്ങിനു കളിക്കുന്ന റെനാറ്റോയ്ക്ക് പകരക്കാരനായി ആളെ കണ്ടെത്തുകയാണെങ്കിൽ യുവ താരം ആർതറിനാകും ആ അവസരം ലഭിക്കുക. ഗുലിയാനോയും പരിഗണിക്കപ്പെടുന്നുണ്ട്. മുട്ടിനേറ്റ പരിക്കാണ് റെനാറ്റോ അഗസ്റ്റിന് ഇപ്പോൾ വില്ലനായിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് എത്തി ലക്ഷ്യ സെന്‍
Next articleഅനസ് ടീമിൽ, ആഷിക് കുരുണിയൻ ഇല്ലാതെ ഇന്ത്യ തായ്‌വാനെതിരെ