കാലില്ലാതെയും ഫൈനൽ കളിക്കാൻ തയ്യാറാണെന്ന് റാകിറ്റിച്

- Advertisement -

ഒരിക്കലും തളരാതെ പൊരുതുന്ന ക്രൊയേഷ്യൻ ടീമിനായി ഇന്നലെ കളത്തിൽ 120 മിനുട്ടും പൊരുതിയ റാകിറ്റിച് അതിനു തൊട്ടു മുമ്പത്തെ ദിവസം പനിച്ച് കിടക്കയിലായിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ദിവസത്തിന് മുമ്പ് ചെയ്തത് കിടന്ന് വിശ്രമിക്കുക മാത്രമായിരുന്നു എന്ന് താരം പറഞ്ഞു. പനി കാരണം കളിക്കാൻ കഴിയില്ല എന്ന് കരുതിയിരുന്നു എങ്കിലും വിശ്രമം എനിക്ക് പൊരുതാനുള്ള കരുത്ത് തന്നെന്നും താരം പറഞ്ഞു.

ഫൈനലിൽ ഇനി കാലില്ലാ എങ്കിൽ പോലും കളിക്കും എന്നും അത്രയ്ക്ക് ഈ ടീമിന് വേണ്ടി സമർപ്പിക്കാൻ തയ്യാറാണെന്നും താരം വ്യക്തമാക്കി. ഫ്രാൻസിനെയാണ് ക്രൊയേഷ്യ ഫൈനലിൽ നേരിടേണ്ടത്. ഫൈനലിൽ കൂടി ഇറങ്ങിയാൽ ഈ സീസണിലെ 71ആം മത്സരമാകും റാകിറ്റിചിന് അത്. ഈ സീസണിൽ ആരും ഇത്രയും മത്സരം കളിച്ചിട്ടില്ല. 70 മത്സരങ്ങൾ കളിച്ച ബ്രസീലിയൻ താരം വില്ല്യനെ ആകും റാകിറ്റിച് മറികടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement