മറഡോണയ്ക്ക് എതിരെ റാമോസ്, അർജന്റീന ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറഡോണയല്ല

- Advertisement -

കഴിഞ്ഞ ആഴ്ച തന്നെ വിമർശിച്ച അർജന്റീന ഇതിഹാസം മറഡോണയ്ക്ക് മറുപടിയുമായി സ്പാനിഷ് താരം സെർജിയോ റാമോസ്. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറഡോണയല്ല എന്നും അത് മെസ്സിയാണ് എന്നുമാണ് റാമോസ് പ്രതികരിച്ചത്. മെസ്സിയേക്കാൾ ഒരുപാട് പിറകിലാണ് മറഡോണ, വർഷങ്ങൾക്ക് പിറകിൽ എന്ന് പറയാം. റാമോസ് പറഞ്ഞു.

നേരത്തെ റാമോസല്ല സ്പാനിഷ് ലീഗിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് ഉറുഗ്വേയുടെ ഗോഡിൻ ആണെന്ന് മറഡോണ പറഞ്ഞിരുന്നു. ഗോഡിൻ റാമോസിനേക്കാൾ ഒരുപാട് മുകളിലാണ് എന്നായിരുന്നു അന്ന് മറഡോണ പറഞ്ഞത്. അതിനുള്ള മറുപടി ചോദിച്ചപ്പോഴാണ് റാമോസ് മാധ്യമങ്ങളോട് ഈ പ്രതികരണം അറിയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement