ലോകകപ്പ് ജയിച്ചാൽ നെറ്റിയിൽ ടാറ്റൂ ചെയ്യുമെന്ന് റാകിറ്റിച്

- Advertisement -

ഇന്ന് ക്രൊയേഷ്യക്ക് സ്വപ്ന ഫൈനലാണ്. ചരിത്രത്തിലെ ആദ്യ ഫൈനലിന് രാജ്യം ഇറങ്ങുമ്പോൾ മധ്യനിരയിൽ നിന്ന് നയിക്കുന്നത് മോഡ്രിചും റാകിറ്റിചുമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഒരു പുതിയ ടാറ്റൂ ശരീരത്തിൽ പതിക്കാനാണ് ബാഴ്സലോണ മിഡ്ഫീൽഡറായ റാകിറ്റിചിന്റെ തീരുമാനം. ഇന്ന് ക്രൊയേഷ്യ കിരീടം അടിക്കുകയാണെങ്കിൽ ലോകകപ്പിന്റെ ടാറ്റൂ തന്റെ നെറ്റിയിൽ പതിക്കും എന്നാണ് റാകിറ്റിച് പറഞ്ഞത്.

നെറ്റിയിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ടെന്നും അതാണ് നെറ്റിയിൽ ടാറ്റൂ ചെയ്യാൻ ചിന്തിക്കുന്നതെന്നും റാകിറ്റിച് തമാശയായി പറഞ്ഞു. പ്രീക്വാർട്ടർ മുതൽ ഇങ്ങോട്ട് എല്ലാ മത്സരങ്ങളിലും ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ക്രൊയേഷ്യ വിജയിച്ചത്. ഇന്നു ഫ്രാൻസിനെതിരെയും പൊരുതി ജയിക്കാൻ കഴിയുമെന്നാണ് റാകിറ്റിച് വിശ്വസിക്കുന്നത്. കപ്പ് നേടിയാൽ ടാറ്റൂ ചെയ്യണമെങ്കിൽ ഭാര്യ കൂടെ സമ്മതിക്കണം എന്നും റാകിറ്റിച് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement