Site icon Fanport

റാബിയോയും ഉപമെകാനോയും സെമി കളിക്കുന്ന കാര്യം സംശയത്തിൽ

ഫ്രാൻസിന്റെ മധ്യനിര താരം അഡ്രിയൻ റാബിയോയും സെന്റർ ബാക്ക് ഡയോട്ട് ഉപമെക്കാനോയും ഇന്ന് രാത്രി മൊറോക്കോയ്‌ക്കെതിരായ ഫ്രാൻസിന്റെ ലോകകപ്പ് സെമിഫൈനലിൽ കളിക്കുന്ന കാര്യം സംശയത്തിൽ. ഇരുവർക്കും പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. ജലദോഷം പിടിപെട്ട ഇരുവര ഇന്നലെ ഫ്രാൻസിനൊപ്പം പരിശീലനം നടത്തിയില്ല.

റാബിയോ 22 12 14 13 02 15 994

കോവിഡ് -19 ടെസ്റ്റുകൾ നടത്തേണ്ടതില്ല എന്നതിനാൽ തന്നെ കോവിഡ് ആണോ എന്ന് വ്യക്തമല്ല. ഇരുവരും കളിക്കുന്നില്ല എങ്കിൽ ഇബ്രാഹിമ കൊണാട്ടെയും യൂസഫ് ഫൊഫാനയും മൊറോക്കോക്ക് എതിരെ ആദ്യ ഇലവനിൽ എത്തും. കാഫിന് പരിക്കേറ്റ ഔറേലിയൻ ചൗമേനി പരിക്ക് മാറി ഇന്ന് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

Exit mobile version