“ഖത്തർ ലോകകപ്പ് മികച്ച ടൂർണമെന്റ് ആകും, അവർ എല്ലാവരെയും സ്വാഗതം ചെയ്യുന്നു” – റൊണാൾഡോ

ഖത്തർ ലോകകപ്പിനെ പലരും വിമർശിക്കുമ്പോൾ ലോകകപ്പിനെ പ്രശംസിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഖത്തർ ലോകകപ്പ് മികച്ച ലോകകപ്പ് ആയി മാറും എന്ന് റൊണാൾഡോ പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എല്ലാ ദേശീയ ടീമുകളെയും, എല്ലാ ആളുകളെയും അവർ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് റൊണാൾഡോ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ, ഞാൻ ഒരു നല്ല ടൂർണമെന്റ് ആയാണ് ഇതിനെ കാണുന്നത്. ഖത്തർ ലോകകപ്പ് മികച്ച ലോകകപ്പ് ആകും എന്ന് ഞാൻ കരുതുന്നു. റൊണാൾഡോ പറഞ്ഞു.

അവർ ഈ ലോകകപ്പിനായി പൂർണ്ണമായും തയ്യാറാണ്. അദ്ദേഹം പറഞ്ഞു. സീസണിന്റെ തുടക്കത്തിൽ ലോകകപ്പ് കളിക്കുന്നത് വിചിത്രമായിരിക്കും. എന്നാൽ ഇത് ഒരു വെല്ലുവിളി കൂടെയാണ്. സത്യസന്ധമായി പറഞ്ഞാൽ, ഇത് നല്ലതാണെന്ന് ഞാൻ കരുതുന്നു. ഈ ലോകകപ്പ് കളിക്കാൻ ഒരു പുതിയ സുഖവും ഒരു ഊർജ്ജവും തോന്നുന്നു എന്നും റൊണാൾഡോ പറഞ്ഞു.

ഖത്തർ 22 11 17 23 38 36 164

ദക്ഷിണ കൊറിയ, ഘാന, ഉറുഗ്വേ എന്നിവരെ ആണ് ഇത്തവണ പോർച്ചുഗൽ ലോകകപ്പ ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടത്. ഈ ലോകകപ്പിൽ കിരീടം നേടിയാൽ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്നും റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.