ഖത്തർ ലോകകപ്പ് ഔദ്യോഗിക ലോഗോ പുറത്തിറക്കി

2022ൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനായുള്ള ലോഗോ ഖത്തർ പ്രകാശനം ചെയ്തു. 22ആമത് ഫിഫാ ലോകകപ്പിനായുള്ള എമ്പ്ലത്തിൽ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന എട്ടു സ്റ്റേഡിയങ്ങളെ സൂചിപ്പിക്കാനായി ലോകകപ്പിന്റെ ചിത്രം എട്ട് എന്ന അക്ഷരത്തോടെ സാമ്യമുള്ള രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കിന്നത്. ഒപ്പം ആ ലോഗോയിലെ ചരിവുകൾ ഖത്തറിലെ പ്രശ്തമായ മരുഭൂമികളെയും സൂചിപ്പിക്കുന്നു.

ഖത്തർ ലോകകപ്പ് എന്നെഴുതാ അറബി ലിബിയോടു സാമ്യമുള്ള ഇംഗ്ലീഷ് ഫോണ്ടുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. കാലാവസ്ഥയുടെ വലിയ വെല്ലുവിളികളെ അതിജീവിച്ചു കൊണ്ടാകും അടുത്ത ലോകകപ്പിന് ഖത്തർ ആതിഥ്യം വഹിക്കുക. ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഒക്കെ ഇതിനകം തന്നെ പൂർത്തിയാക്കിയിരിക്കുകയാണ് ഖത്തർ.