റൊണാൾഡോയുടെയുടേയു മെസ്സിയുടെയും സാന്നിദ്ധ്യം അറിയിക്കാനുള്ള അവസാന ലോകകപ്പ് : മൗറിഞ്ഞോ

റഷ്യയിലെ ലോകകപ്പ് മെസ്സിയുടെയും റൊണാൾഡോയുടെയും അവസാന ലോകകപ്പ് ആയേക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിഞ്ഞോ. ഇരു കൂട്ടർക്കും കപ്പ് നേടാനുള്ള അവസാന അവസരമാവും റഷ്യയിലേത് എന്നാണ് മൗറിഞ്ഞോ പറഞ്ഞത്. മെസ്സിയും റൊണാൾഡോയും തങ്ങളുടെ നാലാമത്തെ ലോകകപ്പിനാണ് റഷ്യയിൽ എത്തുന്നത്. കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാർ ആണ് മെസ്സിയും റൊണാൾഡോയും എന്നും പറഞ്ഞ മൗറിഞ്ഞോ ഇരുവരും അവരുടെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഇരുവരുടെയും അവസാന ലോകകപ്പ് ആവുമോ എന്ന ചോദ്യത്തിന് മൗറിഞ്ഞോയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ” റൊണാൾഡോ ഒരു സൂപ്പർ മാൻ ആണ്. റൊണാൾഡോ വിചാരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് അടുത്ത ഒരു ലോകകപ്പ് കൂടി കളിക്കാം.  പക്ഷെ നാല് വർഷം കൂടെ ഉയർന്ന നിലയിൽ കളിക്കുക എന്നത് എളുപ്പമല്ല”. മെസ്സിയുടെ കാര്യത്തിൽ മൗറിഞ്ഞോയുടെ മറുപടി ഇങ്ങനെ ആയിരുന്നു. “മെസ്സി റൊണാൾഡോയെക്കാൾ ചെറുപ്പമാണ്. വേണമെങ്കിൽ അടുത്ത ലോകകപ്പിൽ മെസ്സിക്ക് കളിക്കാം. പക്ഷെ രണ്ടോ മൂന്നോ മത്സരങ്ങൾ ആഴ്ചയിൽ കളിച്ച് നാല് വർഷം ഉയർന്ന നിലയിൽ ഫുട്ബോൾ കളിക്കുക എന്നത് എളുപ്പമല്ല”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചരിത്ര ടെസ്റ്റിൽ അഫ്ഗാനെതിരെ ഇന്ത്യക്ക് വമ്പൻ വിജയം
Next articleഉറുഗ്വേ – ഈജിപ്ത് : ആദ്യ പകുതിയിൽ ഗോളൊന്നുമില്ല