ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടം, പോർച്ചുഗൽ സ്‌പെയ്ൻ പോരാട്ടം ഇന്ന്

ലോകകപ്പിലെ ആദ്യ സൂപ്പർ പോരാട്ടം, കിരീട പ്രതീക്ഷയുള്ള പോർച്ചുഗലും സ്പെയിനും ഇന്ന് ഏറ്റുമുട്ടുന്നു.മുൻ ലോക ചാമ്പ്യന്മാരും നിലവിലെ യൂറോ ചാമ്പ്യന്മാരും പരസ്പരം ഏറ്റുമുട്ടുമ്പോൾ തീപാറും എന്ന് ഉറപ്പാണ്. ഫിഷ്ട് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 11.30നു ആണ് തുടങ്ങുക.

യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ സ്പെയിനിനെതിരെ ഇറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ പുതിയ നേട്ടം കൈവരിക്കാനാവും ശ്രമിക്കുക, ഒരുപക്ഷെ ലോകകപ്പ് നേടാനുള്ള അവസാന അവസരമാവും ഇത്. പരിചയ സമ്പന്നതയുള്ള ടീമുമായാണ് ഫെർണാണ്ടോ സാന്റോസ് റഷ്യയിൽ എത്തിയിരിക്കുന്നത്. റൊണാൾഡോക്ക് പുറമെ പെപെ, ബ്രൂണോ ആൽവേസ്, ജോസേ ഫോണ്ടെ എന്നിവർ ടീമിന് ശക്തി പകരാനാവും.

ലോകകപ് തുടങ്ങുന്നതിന് മുൻപ് പരിശീലകനെ മാറ്റേണ്ടി വന്നത് സ്പെയ്നിനു തിരിച്ചടിയാണ്. എന്നാലും 2016ലെ യൂറോ കപ്പ് വിജയികളായ പോർചുഗലിനെതിരെ മുഴുവൻ ആത്മവിശ്വാസവും പുറത്തെടുത്താവും കളിക്കാനിറങ്ങുക. സ്പെയ്നിൻറെ താരനിബിഢമായ പരിചയ സമ്പന്നതയുള്ള ടീമിൽ തന്നെയാവും കോച്ച് ഫെർണാണ്ടോ ഹെറോ വിശ്വാസം അർപ്പിക്കുക. അവസാന നിമിഷം കോച്ചിനെ മാറ്റേണ്ടി വന്നതിലെ അങ്കലാപ്പ് പരിചയ സമ്പന്നത കൊണ്ട് മറികടക്കാനാവും എന്ന പ്രതീക്ഷയിലാണ് സ്‌പെയ്ൻ.

ഇത് രണ്ടാം തവണ മാത്രമാണ് യൂറോപ്യൻ ഫുട്ബോളിലെ ശക്തികളായ പോർച്ചുഗലും സ്പെയിനും ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടുന്നത്. 2010ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ വിജയം സ്‌പെയിനിന്റെ കൂടെ നിൽക്കുകയായിരുന്നു.

സാധ്യത ടീം:
Portugal: Rui Patricio; Raphael Guerreiro, Jose Fonte, Pepe, Cedric; Joao Mario, Joao Moutinho, William, Bernardo Silva; Cristiano Ronaldo, Goncalo Guedes

Spain: David De Gea; Jordi Alba, Sergio Ramos, Gerard Pique, Nacho; Sergio Busquets, Thiago Alcantara; Andres Iniesta, Isco, David Silva; Diego Costa

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവ താരങ്ങളുടെ പ്രകടനം ഏറെ സന്തോഷം നല്‍കുന്നു: സര്‍ഫ്രാസ് അഹമ്മദ്
Next articleറഷീദ് ഖാനെ നേരിടുവാന്‍ സഹായിച്ചത് ഐപിഎല്‍ പരിചയം: ശിഖര്‍ ധവാന്‍