നോക്കൗട്ട് ഉറപ്പിക്കാൻ സെർബിയ, അതിജീവനത്തിനായി സ്വിറ്റ്സർലാൻഡ്

- Advertisement -

ലോകകപ്പ് ഗ്രൂപ്പ് ഇയിൽ രണ്ടാം മത്സരത്തിനായാണ് സെർബിയയും സ്വിറ്റ്‌സർലൻഡും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 11 .30 ആണ് മത്സരം ആരംഭിക്കുക. റഷ്യൻ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തളച്ചാണ് സെർബിയ രണ്ടാം മത്സരത്തിനിറങ്ങുന്നത്. അതെ സമയം കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ചിടാൻ സ്വിറ്റ്‌സർലൻഡിന് സാധിച്ചു. സെർബിയക്ക് വേണ്ടി കൊളറോവും സ്വിസിനു വേണ്ടി സുബെരുമാണ് ഗോളടിച്ചത്.

മുൻ ബുണ്ടസ് ലീഗ്‌ താരമായിരുന്ന മ്ലാഡിന് ക്രസ്റ്റേജിക് ആണ് സെർബിയയുടെ കോച്ച്. ഷാൽകെയുടെയും വെർഡർ ബ്രെമന്റെയും പ്രതിരോധതാരം സെർബിയയുടെ കോച്ചായി ചുമതലയേറ്റത് ഈ ജനുവരിയിലാണ്. പാർട്ടിസാൻ ബെൽജിരേഡിലും സെർബിയൻ നാഷണൽ ടീമിലും അസിസ്റ്റന്റായിരുന്ന എക്സ്പീരിയൻസാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്. മുൻ കോസ്റ്ററിക്കാൻ താരമായ ഓസ്കർ റാമിറെസ് 2015 ലാണ് ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്.

മധ്യനിരയിൽ മായാജാലം തീർക്കാൻ സെർജ്ജ് മിലിങ്കോവിച് -സാവിച്ചും തകർപ്പൻ ഫോമിലുള്ള മിട്രോവിച്ചുമുള്ള സെർബിയയെ പിടിച്ച് കെട്ടുക അസാധ്യമാണ്. ബ്രസീലിനെതിരെ പുറത്തെടുത്ത സ്വിസിന്റെ മികച്ച പ്രകടനം പല ഫുട്ബോൾ പണ്ഡിറ്റുകളുടെയും ഇഷ്ട ടീമാക്കി മാറ്റി . അതെ സമയം വിജയിച്ചാൽ ലാസ്‌റ് 16 ലേക്ക് സെർബിയക്ക് കടക്കാം. വിജയം സ്വിസിനു ലാസ്റ്റ് 16 ഉറപ്പാകുകയില്ലെങ്കിലും പ്രതീക്ഷകൾ നിലനിർത്താൻ സഹായിക്കും.

സാധ്യതാ ടീം

SERBIA: Vladimir Stojkovic; Branislav Ivanovic, Nikola Milenkovic, Dusko Tosic, Aleksandar Kolarov; Nemanja Matic, Luka Milivojevic, Sergej Milinkovic-Savic, Dusan Tadic, Filip Kostic; Aleksandar Mitrovic.

Switzerland: Yann Sommer; Stephan Lichtsteiner, Fabian Schaer, Manuel Akanji, Ricardo Rodriguez; Valon Behrami, Granit Xhaka; Xherdan Shaqiri, Blerim Dzemaili, Steven Zuber; Haris Seferovic.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement