ആദ്യ ജയം തേടി സൗദി, വിജയം തുടർക്കഥയാക്കാൻ ഉറുഗ്വേ

ലോകകപ്പിൽ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് സൗദി അറേബിയയും ഉറുഗ്വേയും. ലോകകപ്പിലെ ആദ്യ മത്സരത്തിൽ റഷ്യയോട് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടവരാണ് സൗദി. അതെ സമയം ഈജിപ്തിനെ അവസാന മിനുട്ടിൽ ജിമിനെസിന്റെ ഗോളിൽ പരാജയപ്പെടുത്തിയാണ് ഉറുഗ്വേ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 8 .30 നാണ് മത്സരം ആരംഭിക്കുക. ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.

റഷ്യക്കെതിരെ അക്ഷരാർത്ഥത്തിൽ തകർന്നടിയുകയായിരുന്നു സൗദി. ആതിഥേയ രാജ്യം എന്ന നിലയിൽ ലോകകപ്പിൽ പങ്കെടുക്കുന്ന റഷ്യയുടെ സമീപകാല ഫോം അങ്ങേയറ്റം മോശമായിരുന്നെങ്കിലും തുടർച്ചയായ രണ്ടു വിജയങ്ങളുടെ അവർ നോക്ക്ഔട്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇരു ടീമുകൾക്കും അതിജീവനത്തിന്റെ പോരാട്ടമാണിത്. 7 മാസം മുൻപ് മാത്രം ചുമതല ഏറ്റെടുത്ത പിസ്സിയുടെ കീഴിൽ എത്തുന്ന സൗദിയുടെ പ്രധാന താരം സ്ട്രൈക്കർ അൽ സഹലാവിയസ്സാണ്. 4-1-4-1 ഫോർമേഷനിൽ സൗദി ഇറങ്ങാനാണ് സാധ്യത.

തന്റെ കരിയറിലെ നൂറാം മത്സരത്തിന് തയ്യാറെടുക്കുകയാണ് ലൂയിസ് സുവാരസ് . 51 ഗോളുകൾ സ്വന്തമാക്കിയ സുവാരസ് തന്നെയാണ് ഉറുഗ്വെയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. കവാനിയും സുവാരസുമടങ്ങുന്ന ആക്രമണ നിരയ്ക്ക് പക്ഷെ ഈജിപ്തിനെതിരെ തിളങ്ങാനായില്ല. ഒട്ടേറെ അവസരങ്ങൾ ലഭിച്ചിട്ടും അത് ലക്ഷ്യത്തിൽ എത്തിക്കാനും സുവാരസിനായില്ല. ഉറുഗ്വെയുടെ ചരിത്രത്തിലെ ഏറ്റവും മോശം മധ്യനിരയുമായാണ് ഈജിപ്തിനെതിരെ ഉറുഗ്വേ ഇറങ്ങിയത്. ഗ്രൂപ്പിൽ ഈജിപ്ത് രണ്ടു പരാജയങ്ങളുമായി പുറത്തേക്കുള്ള വഴി ഏകദേശം തുറന്നു കഴിഞ്ഞു.

സാധ്യതാ ടീം

Uruguay: Fernando Muslera; Guillermo Varela, Jose Maria Gimenez, Diego Godin, Martin Caceres; Nahitan Nandez, Matias Vecino, Rodrigo Bentancur, Cristian Rodriguez; Luis Suarez, Edinson Cavani

Saudi: Mohammed Alowais; Mohammed Alburayk, Osama Hawsawi, Ali Albulayhi, Yasser Alshahrani; Salem Aldawsari, Abdullah Otayf, Salman Alfaraj, Taiseer Aljassam, Yahia Alshehri; Fahad Almuwallad

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial