ലോകകപ്പിൽ കൊറിയയും സ്വീഡനും നേർക്ക് നേർ

- Advertisement -

റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിനാണ് സ്വീഡനും ദക്ഷിണ കൊറിയയും ഇറങ്ങുന്നത്. ഇന്ത്യൻ സമയം 5 .30 ആണ് ഗ്രൂപ്പ് എഫിലെ ഈ മത്സരം നടക്കുക. 2010 ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് സ്വീഡൻ ലോകകപ്പിനിറങ്ങുന്നത്. ആദ്യമായിട്ടാണ് ലോകകപ്പിൽ ഇരു ടീമുകളും മുഖാമുഖം വരുന്നത്. വിജയതുടക്കത്തോടെ ഗ്രൂപ്പ് എഫിലെ മറ്റു ടീമുകളെ സമ്മർദത്തിൽ ആകുകയാണ് സ്വീഡന്റെ ലക്ഷ്യം. അതെ സമയം തുടർച്ചയായ ഒൻപതാം ലോകകപ്പിനായാണ് കൊറിയ വരുന്നത്.

ഏഷ്യൻ ചാമ്പ്യൻ ഷിപ്പിനു ശേഷം ഒൻപത് സൗഹൃദ മത്സരങ്ങൾ കളിച്ച കൊറിയ നാല് മത്സരങ്ങളിൽ മാത്രമേ വിജയിച്ചിട്ടുള്ളു. അവസാന ആറ് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് സ്വീഡനും അവകാശപ്പെടാനുള്ളൂ. എന്നാൽ റഷ്യൻ ലോകകപ്പ് വിജയത്തോടെ തുടങ്ങാനായിരിക്കും ഇരു ടീമുകളും ശ്രമിക്കുക. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ മെക്സിക്കോ ലോകചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ചിരുന്നു. പ്ലേ ഓഫിൽ ഇറ്റലിയെ തകർത്താണ് സ്വീഡൻ ലോകകപ്പിൽ എത്തിയത്. സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചില്ലാതെയാണ് സ്വീഡൻ ലോകകപ്പിന് യോഗ്യത നേടിയത്. റഷ്യൻ ലോകകപ്പ് സ്‌ക്വാഡിലെ ഇബ്രയില്ല.

സ്വീഡനിലെ ക്ലബ് മാനേജിങ് രംഗത്തു 30 വർഷത്തെ എക്സ്പീരിയന്സുള്ള കോച്ചാണ് ജെയിൻ ആൻഡേഴ്‌സണാണ് സ്വീഡന്റെ പരിശീലകൻ. 2016 ൽ ദേശീയ ടീമിന്റെ ചുമതലയേറ്റെടുത്ത അദ്ദേഹത്തിന്റെ ആദ്യ മേജർ ടൂർണമെന്റാണിത്. ഷിന്‍ ടായെ യോങ്ങിന്റെ കൊറിയ ഇറാനോടും ഉസ്‌ബെസ്‌കിസ്താനോടും ഗോൾ രഹിത സമനില നേടിയെങ്കിലും ലോകകപ്പ് ബെർത്ത് ഉറപ്പിച്ചിരുന്നു. 2017 ലാണ് അദ്ദേഹം ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്.

ലെപ്‌സിഗിന്റെ മധ്യനിരക്കാരന്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗിലാണ് സ്വീഡന്റെ മുഴുവന്‍ പ്രതീക്ഷയും. ക്യാപ്റ്റൻ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റിന്റെയും കൂട്ടരുടെയും പ്രതിരോധ നിര സുശക്തമാണ്. ആക്രമണത്തിൽ മർക്കസ് ബർഗും കൂടെ ആവുമ്പോൾ സ്വീഡൻ കരുത്തരാണ്. ടോട്ടൻഹാം ഹോട്ട്സ്പർസ്‌ താരം
സണ്‍ ഹ്യുങ് മിന്റെ സാന്നിധ്യമാണ് കൊറിയയുടെ കരുത്ത്. എക്സ്പീരിയന്സിന്റെ കരുത്തുമായി സ്വാൻസിയുടെ കി സുങ് -യ്‌യൂങ് ഓഗ്സ്ബർഗിന്റെ കൂ ജ-ച്യോലും ഒന്നിക്കുമ്പോൾ കൊറിയയും ഒരങ്കത്തിന് തയ്യാറാണ്.

സാധ്യതാ ടീം
Sweden (4-4-2): Olsen; Krafth, Lindelöf, Granqvist, Martin; Durmaz, Hiljemark, Ekdal, Forsberg; Berg, Ola Toivonen.

South Korea (3-5-2): Kim Seung-Gyu; Oh Ban-seok, Kim Young-gwon, Jang Hyun-soo; Lee Young, Koo Ja-cheol, Jung Woo-young, Ki Sung-yueng, Kim Min-woo; Son Heung-min, Hwang Hee-chan.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement