മരണ ഗ്രൂപ്പിലെ മരണ പോരാട്ടം, നൈജീരിയയും ക്രൊയേഷ്യയും മുഖാമുഖം

റഷ്യൻ ലോകകപ്പിലെ മരണ ഗ്രൂപ്പെന്നു വിശേഷിപ്പിക്കാവുന്ന ഗ്രൂപ്പ് ഡിയിലാണ് നൈജീരിയയും ക്രൊയേഷ്യയും. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തിലാണ് നൈജീരിയയും ക്രൊയേഷ്യൻ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ അർജന്റീന ഐസ്ലാൻഡിനോട് ഏറ്റുമുട്ടും. ലോകകപ്പിൽ ഇതാദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഗ്രൂപ്പ് ഡിയിൽ ഏറ്റവും താഴ്ന്ന റാങ്കുള്ള ടീമാണ് നൈജീരിയ . എങ്കിലും കഴിഞ്ഞ ഏഴു ലോകകപ്പുകളിൽ ഒന്നിൽ മാത്രമാണ് നൈജീരിയ പങ്കെടുക്കാതിരുന്നിട്ടുള്ളത്. സൂപ്പർ ഈഗിൾസും ക്രൊയേഷ്യയും ലോകകപ്പിൽ അത്രയ്ക്ക് മികച്ച ട്രാക്ക് റെക്കോർഡ് അല്ല ഉള്ളത്. എങ്കിലും സമീപ കാലത്തെ പ്രകടങ്ങൾ മികച്ചതാണ്.

റയലിന്റെ പ്ലേ മേക്കർ ലുക്കാ മോഡ്രിച്ചും ബാഴ്‌സയുടെ റാകിറ്റിച്ചും ഇന്ററിന്റെ വിങ്ങർ പെരിസിച്ചുമാണ് ക്രൊയേഷ്യയുടെ കീ പ്ലേയേഴ്സ്. ഏതൊരു ടീമിനെയും അട്ടിമറിക്കാൻ പോന്ന വ്യക്തിഗതമായ ടാലന്റുകൾ ക്രൊയേഷ്യൻ നിരയിൽ സുലഭം. മുൻ ചെൽസി മധ്യനിര താരം ജോൺ മൈക്കൽ ഒബിയാണ് നൈജീരിയയുടെ ക്യാപ്റ്റൻ. പ്രീമിയർ ലീഗ് പെയറുകളായ വിക്ടർ മോസസും അലക്സ് ആയോബിയും നൈജീരിയൻ നിരയിലുണ്ട്.

കഴിഞ്ഞ ലോകകപ്പിൽ ബോസ്നിയ-ഹെർസിഗോവിനയെ പരാജയപ്പെടുത്തിയത് മാത്രമാണ് ലോകകപ്പിലെ നൈജീരിയയുടെ യൂറോപ്പ്യൻ രാജ്യങ്ങൾക്കെതിരായ മികച്ച റെക്കോർഡ്. ലോകകപ്പിലെ തങ്ങളുടെ ഓപ്പണിങ് മാച്ചുകളിൽ തോൽവിയാണു ക്രൊയേഷ്യക്ക് പതിവ്. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ബ്രസീൽ ആയിരുന്നു അവർക്ക് എതിരാളികൾ. ക്രൊയേഷ്യൻ കോച്ചിന്റെ ആദ്യത്തെ പ്രധാന ടൂർണമെന്റാണ് റഷ്യൻ ലോകകപ്പ്. സ്ലട്കോ ദലിക് ഒക്ടോബര് 2017 ലാണ്‌ സ്ഥാനമേറ്റെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസാക്ക ആഴ്‌സണലിൽ തുടരും
Next articleന്യൂസിലാണ്ട് കോച്ചാവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് സ്കോട്‍ലാന്‍ഡ് കോച്ച്