നോക്കൗട്ട് ഉറപ്പിക്കാൻ കൊളംബിയയും സെനഗലും നേർക്ക് നേർ

ഗ്രൂപ്പ് എച്ചിലെ മൂന്നാം മത്സരത്തിൽ നോക്കൗട്ട് ഉറപ്പിക്കാൻ കൊളംബിയയും സെനഗലും ഏറ്റുമുട്ടും. പോളണ്ടിനെ പരാജയപ്പെടുത്തിയ സെനഗൽ ജപ്പാനെതിരെ സമനിലയും നേടി. അതെ സമയം ജപ്പാനെതിരെ പരാജയമേറ്റുവാങ്ങിയ കൊളംബിയ പോളണ്ടിനെ ഏക പക്ഷീയമായ മൂന്നു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്ത്യൻ സമയം രാത്രി 7 .30 നാണു കിക്കോഫ്.

യൂറോപ്യൻ ഫുട്ബോളിലെ രണ്ടു സൂപ്പർ താരങ്ങളുടെ ടീമുകൾ ഇന്ന് റഷ്യൻ ലോകകപ്പിൽ ഇറങ്ങുന്നത്. ലിവർപൂൾ താരം സാഡിയോ മാനേയുടെ സെനഗലും ബയേൺ താരം ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയും. കഴിഞ്ഞ ലോകകപ്പിലെ പോലെ ഇത്തവണയും കൊളംബിയയുടെ പോരാട്ടം റോഡ്രിഗസിനെ മുൻ നിർത്തിയാണ്. കഴിഞ്ഞമത്സരത്തിൽ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയതും ഈ ബയേൺ താരമാണ്. ലിവർപൂളിന്റെ സൂപ്പർ താരം മാനേയ്ക്ക് പ്രീമിയർ ലീഗിലെ പ്രകടനം ലോകകപ്പിൽ ആവർത്തിക്കാൻ സാധിച്ചിട്ടില്ല.

കൂടുതൽ ഫിസിക്കൽ സ്ട്രെങ്ത്തിനു പ്രാധാന്യം കൊടുത്താണ് അമൗ സീസസ് ടീമിനെ ഒരുക്കിയിട്ടുള്ളത്. മെമി ഡിയൂഫ്, കാളിഡൗ കൂലിബലി, ചിഖൗ കോയാത്തറ്റ് എന്നിവരെല്ലാം ടീമിന് മുതൽക്കൂട്ടാകും. പ്രതിരോധത്തിൽ പാറ പോലെ ഉറച്ചു നിൽക്കുന്ന നാപോളി താരം കോലിബാലിയും സെനഗലിന് വലിയ ഗുണമാണ് ചെയ്യുന്നത്. ഇന്നത്തെ വിജയം സെനഗലിന് ചരിത്രത്തിന്റെ ഭാഗമാകാനുള്ള അവസരമാണ് നൽകുന്നത്. ഹാമിഷ് റോഡ്രിഗ്രസ്, ഫാല്‍കാവോ, ക്വഡ്രാഡോ എന്നിവരാണ് കൊളംബിയയുടെ അകാരമാണത്തിന്റെ കുന്തമുന. ആദ്യ മത്സരത്തിൽ ചുവപ്പ് വാങ്ങിയ സാഞ്ചേസ് ഇന്ന് തിരിച്ചെത്തിയേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅയര്‍ലണ്ട് ഇനിയും മെച്ചപ്പെടും: കുല്‍ദീപ് യാദവ്
Next articleനാലാം നമ്പറില്‍ ബാറ്റിംഗ് തുടരാന്‍ ആഗ്രഹം: സര്‍ഫ്രാസ്