ഡെന്മാർക്കും ആസ്ട്രേലിയയും ഇന്ന് മുഖാമുഖം

- Advertisement -

ഗ്രൂപ്പ് സിയിൽ ആസ്ട്രേലിയയാണ് ഡെന്മാർക്കിനെ നേരിടുന്നത്. ആദ്യ മത്സരത്തിൽ പെറുവിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ വിജയമാണ് ഡെന്മാർക്ക് നേടിയത്. അതെ സമയം ഫ്രാൻസിനോട് 2 -1 ന്റെ പരാജയം ഏറ്റുവാങ്ങിയാണ് ആസ്‌ട്രേലിയ രണ്ടാം മത്സരത്തിനെത്തുന്നത്.

ലെപ്‌സിഗ് സ്‌ട്രൈക്കർ യുസഫ് പോൾസണിന്റെ ഗോൾ ഡെന്മാർക്കിനു വിജയം നേടിക്കൊടുത്തപ്പോൾ ഫ്രാൻസിനെതിരെ ആസ്ട്രേലിയക്ക് വില്ലനായത് ടെക്കനോളജിയാണ്. VAR ആദ്യ ഗോളിനെ തുണച്ചപ്പോൾ രണ്ടാമത്തെ സെൽഫ് ഗോൾ ഗോൾ ലൈൻ ടെക്ക്‌നോളജി വഴിയാണ് വന്നത്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് കിക്കോഫ്.

പരാജയമറിയാത്ത പതിനാറു മത്സരങ്ങളാണ് ഡെന്മാർക്കിലെ വിജയഗാഥ. ടോട്ടൻഹാം ഹോട്ട്സ്പർസ്‌ താരം ക്രിസ്റ്റ്യൻ എറിക്സണാണ് ഡെന്മാർക്കിലെ അക്രമങ്ങളെ നിയന്ത്രിക്കുന്നത്. പെറുവിനെതിരായ പോൾസണിന്റെ ഗോളിന് വഴിയൊരുക്കിയതും എറിക്ക്സണാണ്. എറിക്സണിനെ പിടിച്ച് കെട്ടിയാൽ ആസ്ട്രേലിയക്ക് ആദ്യ വിജയം സ്വന്തമാക്കാം. ഫ്രാൻസിനെതിരായ ഗോൾ ജെഡിനാക്കിന്റെ ബൂട്ടിൽ നിന്നാണെങ്കിലും ആസ്ട്രേലിയയുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആരോൺ മൂയിയാണ്. സോക്കറൂസിന്‌ നോക്ക്ഔട്ട് സ്വപ്നങ്ങൾക്ക് നിറം നൽകണമെങ്കിൽ ഇന്ന് ജയിച്ചേ തീരു.

സാധ്യതാ ടീം

Denmark:Kasper Schmeichel; Jens Stryger Larsen, Andreas Christensen, Simon Kjaer, Henrik Dalsgaard; Lasse Schone, Thomas Delaney, Christian Eriksen; Pione Sisto, Nicolai Jorgensen, Yussuf Yurary Poulsen

Australia:

Mathew Ryan; Aziz Behich, Mark Milligan, Trent Sainsbury, Josh Risdon; Aaron Mooy, Tom Rogic, Mile Jedinak, Robbie Kruse; Tomi Juric, Mathew Leckie

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement