ക്വാർട്ടർ ഉറപ്പിക്കാൻ പോർച്ചുഗലും ഉറുഗ്വേയും

© Getty Images

ലോകകപ്പ് പ്രീ ക്വാർട്ടർ ഫൈനലിൽ ഇന്ന് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉറുഗ്വേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന പോർചുഗലിനെ നേരിടും. ഗ്രൂപ്പിൽ ഒരു മത്സരം പോലും തോൽക്കാതെയും ഒരു ഗോൾ പോലും വഴങ്ങാതെയുമാണ് ഉറുഗ്വേ പ്രീ ക്വാർട്ടറിൽ എത്തിയത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ ഇറാനോട് സമനിലാവ് വഴങ്ങിയാണ് പോർച്ചുഗൽ ഇന്നിറങ്ങുന്നത്. ഇറാനോട് സമനില വഴങ്ങിയതോടെ പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാമത് ആവുകയും ചെയ്തിരുന്നു. ഇരു ടീമുകളും ആദ്യമായിട്ടാണ് ഒരു ലോകകപ്പ് മത്സരത്തിൽ പരസ്പരം മാറ്റുരക്കുന്നത്.

പോർച്ചുഗൽ നിരയിൽ റൊണാൾഡോയെ എങ്ങനെ പിടിച്ചു നിർത്തുമെന്നതിനെ ആശ്രയിച്ചായിരിക്കും ഉറുഗ്വയുടെ ക്വാർട്ടർ സാധ്യതകൾ. അർദ്ധവസരങ്ങൾ പോലും ഗോളാക്കി മാറ്റുന്ന റൊണാൾഡോ ഫോമിലെത്തിയാൽ ഉറുഗ്വ പ്രതിരോധ നിരക്ക് ഭീഷണിയാകും. അതെ സമയം ഇറാനെതിരെ കഴിഞ്ഞ മത്സരത്തിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ നഷ്ട്ടപെടുത്തിയിരുന്നു. ഇറാനെതിരെ റിക്കാർഡോ ക്വാറെസ്‌മ നേടിയ ഗോളിലാണ് പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ കടന്നു കൂടിയത്. അവസാന മിനുട്ടിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ ഇറാൻ പോർചുഗലിനെ പ്രതിരോധത്തിൽ ആക്കിയെങ്കിലും മത്സരം തോൽക്കാതെ പോർച്ചുഗൽ രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങാതിരുന്ന പോർച്ചുഗൽ താരം വില്യം കാർവാലോ ഇന്ന് ഇറങ്ങാൻ സാധ്യത കുറവാണ്‌.  ജൽസൺ മാർട്ടിനസും റാഫേൽ ഗുരേരയും ടീമിൽ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഉറുഗ്വേയാവട്ടെ ലോകകപ്പിൽ കളിച്ച 32 ടീമുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾ വഴങ്ങാത്ത ഏക ടീമാണ്. അവസാന മത്സരത്തിൽ റഷ്യയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് പോർചുഗലിനെ നേരിടാൻ അവർ ഇറങ്ങുന്നത്. ഉറുഗ്വേ നിരയിൽ റഷ്യക്കെതിരെ പരിക്ക് മൂലം കളിക്കാതിരുന്ന ഹോസെ ഗിമേനേസ് ടീമിൽ തിരിച്ചെത്തും. ഗ്രൂപ്പ് ഘട്ടത്തിൽ ഈജിപ്തിനെതിരെയും സൗദി അറേബ്യക്കെതിരെയും ഏകപക്ഷീയമായ ഗോളുകൾക്ക് തോൽപിച്ച ഉറുഗ്വേ അവസാന മത്സരത്തിൽ റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.

ഗോളുകൾ നേടി എഡിസൺ കവാനിയും സുവാരസും ഫോമിലെത്തിയത് പോർച്ചുഗലിന്റെ നെഞ്ചിടിപ്പ് കൂട്ടും. റഷ്യക്കെതിരെ രണ്ടു പേരും ഗോൾ നേടിയിരുന്നു.

സാധ്യത ടീം

Uruguay: Fernando Muslera; Martin Caceres, Jose Maria Gimenez, Diego Godin, Diego Laxalt; Nahitan Nandez, Matias Vecino, Lucas Torreira, Rodrigo Bentancur; Luis Suarez and Edinson Cavani.

Portugal: Rui Patricio; Cedric, Pepe, Jose Fonte, Raphael Guerreiro, William; Adrien Silva, Ricardo Quaresma, Joao Mario; Goncalo Guedes, Cristiano Ronaldo.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രോഡിന്റെ പരിക്ക് ഗുരുതരമല്ല
Next articleപുതിയ പരിശീലകന് കീഴിൽ റയൽ മാഡ്രിഡിന്റെ ആദ്യ പ്രീ സീസൺ ജൂലൈ 28ന്