മാനേയുടെ സെനഗലും ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടും ഇന്ന് നേർക്കുനേർ

- Advertisement -

യൂറോപ്യൻ ഫുട്ബോളിലെ രണ്ടു സൂപ്പർ താരങ്ങളുടെ ടീമുകൾ ഇന്ന് റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ലിവർപൂൾ താരം സാഡിയോ മാനേയുടെ നേതൃത്വത്തിൽ സെനഗലും ബയേൺ താരം ലെവൻഡോവ്‌സ്‌കിയുടെ നേതൃത്വത്തിൽ പോളണ്ടും ഇന്ന് നേർക്ക് നേർ. മികച്ച മുന്നേറ്റ നിരക്കാർ നയിക്കുന്ന ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം കണക്കുമെന്നുറപ്പാണ്.

ലിവർപൂളിന് വേണ്ടി കഴിഞ്ഞ സീസണിൽ 20 ഗോളുകൾ നേടിയ മാനേ മികച്ച ഫോമിലാണുള്ളത്. അതിൽ 10 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. മാനേ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സെനഗലിന്റെ മുന്നേറ്റം. 2002ൽ ഫ്രാൻസിനെ അട്ടിമറിച്ചു തുടങ്ങിയ സെനഗൽ ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയിരുന്നു. അതിനു ശേഷം ആദ്യമായാണ് സെനഗൽ ലോകകപ്പ് കളിക്കാനായി എത്തുന്നത്. സൗത്ത് കൊറിയയെ സന്നാഹ മത്സരത്തിൽ എതിരില്ലത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ എത്തുന്നത്. കൂടുതൽ ഫിസിക്കൽ സ്ട്രെങ്ത്തിനു പ്രാധാന്യം കൊടുത്താണ് അമൗ സീസസ് ടീമിനെ ഒരുക്കിയിട്ടുള്ളത്. മെമി ഡിയൂഫ്, കാളിഡൗ കൂലിബലി, ചിഖൗ കോയാത്തറ്റ് എന്നിവരെല്ലാം ടീമിന് മുതൽക്കൂട്ടാകും.

ബയേൺ മൂണിച്ചിന് വേണ്ടി 40 ഗോളുകൾ നേടിയാണ് ലെവൻഡോവ്‌സ്‌കി ലോകകപ്പ് കളിയ്ക്കാൻ എത്തുന്നത്. യൂറോപ്പ്യൻ യോഗ്യത റൌണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ലെവൻഡോവ്സ്കി ആയിരുന്നു. സെനഗലിനെ അനായാസമായി മറികടക്കാം എന്ന പ്രതീക്ഷയാണ് പോളണ്ടിനുള്ളത്.

ഇന്ത്യൻ സമയം രാത്രി 8.30 നു ആണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement