അഭിമാന ജയം തേടി പനാമയും ടുണീഷ്യയും

പ്രീ ക്വാർട്ടർ യോഗ്യത നേടാതെ പുറത്തായ ടുണീഷ്യയും പനാമയും ഇന്ന് ഏറ്റു മുട്ടും. അഭിമാന ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. 40 വർഷത്തിന് ശേഷം ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം തേടി ടുണീഷ്യ ഇറങ്ങുമ്പോൾ തങ്ങളുടെ ആദ്യ ലോകക്കപ്പിൽ വിജയം നേടിയ റഷ്യ വിടാനാണ് പനാമ ഇന്നിറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ടുണീഷ്യ അവസാന നിമിഷ ഗോളിൽ ഇംഗ്ലണ്ടിനോട് തോൽക്കുകയായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പ്രതിരോധിക്കാൻ മറന്ന ടുണീഷ്യ ബെൽജിയത്തിനോട് 5-2ന് തോറ്റിരുന്നു.

പനാമയാവട്ടെ ആദ്യ മത്സരത്തിൽ ബെൽജിയത്തിനോടും ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കും ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ 6 ഗോളുകൾക്കും തോറ്റാണ് ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പനാമ ലോകകപ്പിൽ തങ്ങളുടെ ആദ്യ ഗോളും കണ്ടെത്തിയിരുന്നു. ഫെലിപെ ബലോയ് ആണ് പനാമയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial