വിജയം തേടി ഐസ്ലാന്‍ഡും നൈജീരിയയും ഇന്ന് രണ്ടാം മത്സരത്തിന്

- Advertisement -

ഗ്രൂപ്പ് ഡിയിൽ സാധ്യതകൾ നിലനിർത്താൻ നൈജീരിയയും ഐസ്ലൻഡും ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിൽ സമനില പിടിച്ച ഐസ്ലൻഡും പരാജയം രുചിച്ച നൈജീരിയയും ഇന്ത്യൻ സമയം രാത്രി 8.30നു ആണ് ഇറങ്ങുന്നത്.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ട നൈജീരിയക്ക് ഐസ്ലാൻഡിനെതിരെ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും ലക്‌ഷ്യം ഉണ്ടാവില്ല. ഇനി ഒരു പരാജയം കൂടെ നൈജീരിയക്ക് ലോകകപ്പിൽ നിന്നും പുറത്തെക്കുള്ള വഴി കാണിക്കും.

കരുത്തരായ അർജന്റീനയെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസത്തിൽ ആണ് ഐസ്ലാൻഡ് നൈജീരിയക്കെതിരെ ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനക്കെതിരെ ഒട്ടും പതറാതെ നിന്ന ഐസ്ലാൻഡ് പ്രതിരോധം മറികടക്കുക നൈജീരിയക്ക് വെല്ലുവിളി ഉയർത്തും. നൈജീരിയക്കെതിരെ ലഭ്യമാവുന്ന മൂന്നു പോയിന്റും കരസ്ഥമാക്കി നോക് ഔട്ട് പ്രതീക്ഷകൾ സജീവമാക്കാനായിരിക്കും ഐസ്ലാൻഡ് ശ്രമം. അർജന്റീനക്കെതീരെ പരിക്കേറ്റ ഗുഡ്മുണ്ട്സൺ ഇല്ലാതെയാവും ഐസ്ലാൻഡ് ഇന്ന് ഇറങ്ങുക.

സാധ്യത ടീം:
Nigeria: Francis Uzoho; Abdullahi Shehu, William Troost-Ekong, Leon Balogun, Brian Idowu; Wilfred Ndidi, John Obi Mikel, Oghenekaro Etebo; Victor Moses, Odion Ighalo, Alex Iwobi.

Iceland: Hannes Halldorsson; Birkir Saevarsson, Kari Arnason, Ragnar Sigurdsson, Hordor Magnusson; Emil Hallfredsson, Aron Gunnarsson; Gylfi Sigurdsson, Birkir Bjarnason, Rurik Gislason; Alfred Finnbogason.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement