പ്രതിരോധതിന്റെ കരുത്തുമായി ഇന്ന് ഇറാനും മൊറോക്കോയും നേർക്കുനേർ

പ്രതിരോധ നിരയുടെ കരുത്തുമായി ഏഷ്യൻ പ്രതീക്ഷകളായ ഇറാനും ആഫ്രിക്കൻ ശ്കതികളായ മൊറോക്കോയും തമ്മിൽ ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ലോകകപ്പിൽ ആദ്യമായണ് ഇറാനും മൊറോക്കോയും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 8.30നു ആണ് മത്സരം തുടങ്ങുക.

പ്രതിരോധ നിരയുടെ പെരുമയോടെയാണ് ഇരു ടീമുകളും ലോകകപ്പിൽ ഇറങ്ങുന്നത്. ലോകകപ് യോഗ്യത മത്സരങ്ങളിൽ ഇത്രയും മികച്ച പ്രതിരോധം മറ്റു ടീമുകൾ ഒന്നും പുറത്തെടുത്തിട്ടില്ല എന്ന് തന്നെ പറയാം. ആഫ്രിക്കൻ യോഗ്യതാ മത്സരങ്ങളിൽ മൂന്നാം റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മൊറോക്കോ യോഗ്യത നേടിയത്. തുടർച്ചയായി 9 ക്ലീൻ ഷീറ്റുകൾ നേടിയാണ് ഇറാൻ എത്തുന്നത്. നാളത്തെ മത്സരത്തിൽ ഇരു ടീമിലെയും മുന്നേറ്റനിരക്കാർ ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടും എന്നുറപ്പാണ്.

ഡച്ച് ലീഗിലെ രണ്ടു മിന്നും താരങ്ങൾ ആയിരിക്കും നാളത്തെ കളിയിൽ നിര്ണായകമാവുക. അൽകമാർ സ്‌ട്രൈക്കർ അലിറാസയിൽ ആണ് ഇറാന്റെ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ 21 ഗോളോടെ ഡച്ച് ലീഗിലെ ടോപ് സ്‌കോറർ ആണ് അലിറാസ. അയാക്സിന്റെ പ്ലേമേക്കർ ഹക്കിം സീയെച്ചിൽ ആണ് മൊറോക്കോയുടെ പ്രതീക്ഷ, 21 അസിസ്റ്റുകളോടെ ഡച്ച് ലീഗിലെ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയവരുടെ പട്ടികയിൽ ഒന്നാമതാണ് ഹക്കിം സീയെച്ച്.

മെഹ്ദി തർമി, ആഖാൻ ദേജാഗ എന്നിവരുടെ ഫിറ്റ്നസ് കാര്യത്തിൽ സംശയമുള്ളത് ഇറാന് തലവേദനയാണ്. സസ്പെൻഷനിലുള്ള സെയ്ദ് എസറ്റോളഹിയില്ലാതെ ആയിരിക്കും ഇറാൻ ഇറങ്ങുക. നബിൽ ഡിറാർ ഫിറ്റ്നസ് ടെസ്റ്റ് വിജയിക്കുമെന്ന് മൊറോക്കോ പ്രതീക്ഷിക്കുന്നു.

സാധ്യതാ ടീം:
Iran: Ali Beiranvand; Milad Mohammadi, Morteza Pouraliganji, Roozbeh Cheshmi, Pejman Montazeri; Masoud Shojaei, Ehsan Haji Safi, Omid Ebrahimi; Vahid Amiri, Sardar Azmoun, Alireza Jahanbakhsh

Morocco: Monir El Kajoui; Hamza Mendyl, Romain Saiss, Mehdi Benatia, Achraf Hakimi; Hakim Ziyech, Mbark Boussoufa, Younes Belhanda, Karim El Ahmadi, Noureddine Amrabat; Khalid Boutaib

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷീദ് ഖാനെ നേരിടുവാന്‍ സഹായിച്ചത് ഐപിഎല്‍ പരിചയം: ശിഖര്‍ ധവാന്‍
Next articleഐപിഎലിനോട് കൗണ്ടികള്‍ക്ക് ലേശം വിട്ടുവീഴ്ചയാവാം: ഡേവിഡ് വില്ലി