നോക്ഔട്ട് ഉറപ്പിക്കാൻ ജപ്പാൻ, മാനം കാക്കാൻ പോളണ്ട്

ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ നോക്ഔട്ട് ലക്ഷ്യമിട്ട് ഏഷ്യൻ പ്രതീക്ഷകളായ ജപ്പാനും രണ്ടു മത്സരങ്ങൾ പരാജയപെട്ടു മാനം കാക്കാൻ ഇറങ്ങുന്ന ജപ്പാനും ഇന്ന് ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം രാത്രി 7.30നു ആണ് മത്സരം നടക്കുക.

തങ്ങളുടെ ചരിത്രത്തിലെ മൂന്നാം നോക്ഔട്ട് ഘട്ടത്തിന്റെ വക്കിലാണ് ജപ്പാൻ ടീം. ഇന്ന് പോളണ്ടിനോട് ഒരു സമനില നേടിയാൽ മതിയാവും ജപ്പാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. രണ്ടു മത്സരങ്ങളിൽ നിന്നായി നാല് പോയിന്റുമായി നിലവിൽ ഗ്രൂപ്പിൽ ഒന്നാമതാണ് നീല സമുറായികൾ. പോളണ്ടിനെ തോൽപ്പിച്ച് രാജകീയമായി തന്നെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാവും ജപ്പാന്റെ ശ്രമം.

പോളണ്ട് ഇതിനകം ലോകകപ്പിൽ നിന്നും പുറത്തായി കഴിഞ്ഞു, ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും പോളണ്ട് പരാജയപ്പെട്ടിട്ടുണ്ട്. മാനം കാക്കാനുള്ള അവസാന അവസരമായാണ് ലെവൻഡോസ്‌കിയും സംഘവും ഇതിനെ കാണുന്നത്. യോഗ്യത മത്സരങ്ങളിൽ യൂറോപ്പിലെ ടോപ് സ്‌കോറർ ആയിരുന്ന ലെവൻഡോസ്‌കിക് ഇതുവരെ ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല.

സാധ്യതാ ടീം:

Japan: Eiji Kawashima; Hiroki Sakai, Maya Yoshida, Gen Shoji, Yuto Nagatomo; Makoto Hasebe, Gaku Shibasaki; Genki Haraguchi, Shinji Kagawa, Takashi Inui; Yuya Osako

Poland: Lukasz Fabianski; Lukas Piszczek, Kamil Glik, Jan Bednarek; Bartosz Bereszynski, Grzegorz Krychowiak, Jacek Goralski, Maciej Pybus; Piotr Zielinski, Robert Lewandowski, Kamil Grosicki

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗ്രൂപ്പ് ജേതാക്കളാവാന്‍ ഇംഗ്ലണ്ടും ബെൽജിയവും നേര്‍ക്കുനേര്‍
Next articleജർമ്മനി പുറത്തായതിൽ ബ്രസീലിന് ആശ്വസിക്കാം