ചാമ്പ്യന്മാർ ഇന്നിറങ്ങുന്നു,  ജർമ്മനിക്കു എതിരാളികൾ മെക്സിക്കോ

- Advertisement -

നിലവിലെ ലോക ചാമ്പ്യന്മാരായ ജർമ്മനി ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഇന്നിറങ്ങുന്നു. ചിച്ചാരിറ്റോയുടെ മെക്സിക്കോയാണ് ജർമ്മനിയുടെ എതിരാളികൾ. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരം നാളെ വൈകുന്നേരം ഇന്ത്യൻ സമയം 5.30നു ലുസിനിക്കി സ്റ്റേഡിയത്തിൽ ആണ് നടക്കുക.

56 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ടീം ലോകകപ്പ് നിലര്നിത്താനുള്ള സാധ്യതയാണ് ജർമ്മനിക്കുള്ളത്. സമീപ കാലത്തു തട്ടി തടയുന്ന ജർമ്മനിയെയാണ് കാണുന്നത്. ലോകകപ്പിന് യോഗ്യത നേടിയതിനു ശേഷം ഒരു മത്സരം മാത്രമാണ് വിജയം കണ്ടത്. ലോകകപ് സന്നാഹ മലരത്തിൽ സൗദി അറേബ്യയോട് മാത്രമാണ് മുൻ ചാമ്പ്യന്മാർക്ക് വിജയിക്കാനായത്. ഗോൾ വലക്ക് മുന്നിൽ നോയറിനെ ജോക്കിം ലോ നിയമിക്കുമോ എന്ന കാര്യം സംശയമാണ്. മെസൂത് ഓസിലും ഗുൻഡോഗാനും തുർക്കി പ്രസിഡന്റുമായി ഫോട്ടോക്ക് പോസ് ചെയ്തതും വിവാദമുയർത്തിയിട്ടുണ്ട്. കഴിഞ്ഞ കോൺഫെഡറേഷൻ കപ്പിൽ ജർമ്മനി ഒന്നിനെതീരെ നാല് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചിരുന്നു.

തുടർച്ചയായ ഏഴാം ലോകകപ്പിനാണ് മെക്സിക്കോ എത്തുന്നത്. മൂന്നു മത്സരം ബാക്കി നിൽക്കെ ലോകകപ്പിന് യോഗ്യത നേടിയ മെക്സിക്കോ സന്നാഹ മത്സരങ്ങളിൽ ഡെന്മാർക്കിനോടും ക്രൊയേഷ്യയോടും പരാജയപ്പെട്ടിരുന്നു. മെക്സിക്കോയുടെ ഏറ്റവും വലിയ ഗോൾ നേട്ടക്കാരനായ ചിച്ചാരിറ്റോയെ ആയിരിക്കും ആക്രണമത്തിന്റെ ചുമതല ഏൽപ്പിക്കുക. കഴിഞ്ഞ ആറു ലോകകപ്പിലും പ്രീ ക്വർട്ടറിൽ പുറത്തായ മെക്സിക്കോ ഇപ്രാവശ്യം മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരിക്കും ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement