ഫ്രാൻസ് ഇന്ന് പെറുവിനെതിരെ

- Advertisement -

ഗ്രൂപ്പ് സിയിലെ രണ്ടാം റൗണ്ടിലെ നിർണായകമായ മത്സരത്തിൽ കരുത്തരായ ഫ്രാൻസ് ഇന്ന് ലാറ്റിനമേരിക്കൻ ടീം പെറുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് മത്സരം നടക്കുക

ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആണ് ഫ്രാൻസ് കളിക്കാൻ ഇറങ്ങുന്നത്. വിരസമായ ആദ്യ പകുതിക്ക് ശേഷം നേടിയ രണ്ടു ഗോളുകളുടെ മികവിൽ ആണ് ഫ്രാൻസ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. പെറുവിനെതിരെ വിജയം കൈവരിച്ചാൽ ഫ്രാന്സിന് അടുത്ത റൗണ്ടിലെത്താനാവും എന്നതിനാൽ തന്നെ മികച്ച ടീമിനെ രംഗത്തിറക്കാനാവും കോച്ച് ദേശമ്പ്സ് ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ മികവിലേക്ക് ഉയര്ത്തുന്ന മറ്റുഡിക്ക് പകരമായി ഒലിവർ ജിറൂദിനെ പരീക്ഷിചെക്കും. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി വന്ന ജിറൂദ് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.

ഒരു തോൽവി കൂടെ വഴങ്ങാതിരിക്കാനാവും പെറു ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനോട് പരാജയപ്പെട്ട പെറു ഇനി തോൽവി വഴങ്ങിയാൽ ലോകകപ്പിൽ നിന്നും പുറത്താകും. അത്കൊണ്ടു തന്നെ ഒരു സമനില എങ്കിലും നേടി ലോകകപ്പിലെ പ്രതീക്ഷകൾ നിലനിർത്താൻ ആവും പെറുവിന്റെ ശ്രമം.

മുൻപ് ഒരു തവണ മാത്രമാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. 1982ലെ ലോകകപ്പിൽ നടന്ന മത്സരത്തിൽ പെറുവിന്റെ കൂടെയായിരുന്നു വിജയം.

സാധ്യതാ ടീം:

France: Hugo Lloris; Benjamin Pavard, Raphael Varane, Samuel Umtiti, Lucas Hernandez; Paul Pogba, Ngolo Kante, Blaise Matuidi; Antoine Griezmann, Olivier Giroud, Kylian Mbappe.

Peru: Pedro Gallese, Luis Advincula, Christian Ramos, Alberto Rodriguez, Miguel Trauco, Pedro Aquino, Yoshimar Yotun, Andre Carrillo, Edison Flores, Jefferson Farfan, Paolo Guerrero.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement