ഫൈനൽ യോഗ്യത തേടി ഫ്രാൻസും ബെൽജിയവും ഇന്ന് ആദ്യ സെമിയിൽ

Roshan

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് പോരാട്ടത്തിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടുന്നു. അടുത്ത ആഴ്ച നടക്കുന്ന ഫൈനലിലേക്ക് ആര് യോഗ്യത നേടും എന്ന് തീരുമാനിക്കാന്‍ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മത്സരം പൊടിപാറുമെന്നു ഉറപ്പാണ്‌. ഇന്ത്യന്‍ സമയം രാത്രി 11.30 നു ആണ് മത്സരം നടക്കുന്നത്.

30 വര്‍ഷത്തിനു ശേഷം സെമി ഫൈനലിന് ഇറങ്ങുകയാണ് ബെല്‍ജിയം. തങ്ങളുടെ ഗോള്‍ഡന്‍ ജെനറേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന ടീമിന് അതിനോട് നീതി പുലര്‍ത്താന്‍ ഒരു ലോകകപ്പ് ഫൈനല്‍ നിര്‍ബന്ധമാണ്‌. ലോകകപ്പ് പ്രതീക്ഷകളുമായി വന്നിരുന്ന ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ബെല്ജിയം സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്, കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ടീമിനുണ്ട്. ഫ്രാന്‍സിനെതിരെ 4-4-2 ഫോര്മേഷനില്‍ ആയിരിക്കും മാര്‍ട്ടിനെസ് ടീമിനെ അണിനിരത്തുക. രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട മ്യുനീര്‍ നാളെ ടീമിന് പുറത്തിരിക്കേണ്ടി വരുന്നത് തിരിച്ചടിയാവും. അതിനാല്‍ തന്നെ കാരസ്കോ ടീമിലേക്ക് മടങ്ങിയെത്തും. മികച്ച ഫോമിലുള്ള മുന്നേറ്റ നിരയാണ് ബെല്‍ജിയത്തിന്റെ പ്രതീക്ഷകള്‍, ലുക്കാക്കു നയിക്കുന്ന ബെല്‍ജിയം മുന്നേറ്റം ഏത് പ്രതിരോധവും തകര്‍ക്കാന്‍ പോന്നതാണ്.

കരുത്തരായ അര്‍ജന്റീനയെയും ഉരുഗ്വെയെയും പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. അര്‍ജന്റീനക്കെതിരെ പ്രതിരോധത്തില്‍ പാളിച്ചകള്‍ സംഭവിച്ചിരുന്നു എങ്കിലും ഉരുഗ്വെക്കെതിരെ ടീം ഒറ്റക്കെട്ടായി പോരാടിയത് ദേശംപ്സിനു പ്രതീക്ഷയെകുന്നുണ്ട്. ബെല്‍ജിയത്തിന്റെ കുന്തമുനകളായ ഹസാര്‍ഡ്‌, ലുകാക്കു, ഡി ബ്രുയ്നെ സഖ്യത്തെ എങ്ങനെ തടഞ്ഞു നിര്ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍. പോഗ്ബ – കാന്റെ സഖ്യതോടൊപ്പം വിലക്കിന് ശേഷം മറ്റുഡി കൂടെ ടീമിലേക്ക് തിരിചെത്തുന്നതോടെ മധ്യനിര ശക്തമാവും.

സാധ്യതാ ടീം:

ഫ്രാന്‍സ്: Hugo Lloris; Lucas Hernandez, Samuel Umtiti, Raphael Varane, Benjamin Pavard; Ngolo Kante, Paul Pogba; Blaise Matuidi, Antoine Griezmann, Kylian Mbappe; Olivier Giroud.

ബെല്‍ജിയം: Thibaut Courtois; Jan Vertonghen, Vincent Kompany, Thomas Vermaelen, Toby Alderweireld; Yannick Carrasco, Axel Witsel, Kevin De Bruyne, Nacer Chadli; Eden Hazard, Romelu Lukaku​.