ഗ്രൂപ്പ് ജേതാക്കളാവാന്‍ ഇംഗ്ലണ്ടും ബെൽജിയവും നേര്‍ക്കുനേര്‍

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെ ഗ്രൂപ്പ് എച്ചിലെ നിർണായക മത്സരത്തിൽ ഇംഗ്ലണ്ടും ബെൽജിയവും ഇന്ന് ഏറ്റുമുട്ടും. പോയിന്റ് നിലയിലും ഗോൾ ശരാശരിയിലും മുന്നിൽ ഒരു പോലെ നിൽക്കുന്ന ബെൽജിയവും ഇംഗ്ളണ്ടും മത്സരം വിജയിച്ചു ഗ്രൂപ്പ് ജേതാക്കളാവാൻ ആയിരിക്കും ശ്രമിക്കുക.

ഇരു ടീമുകൾക്കും ലോകകപ്പിലെ ആദ്യത്തെ ശക്തമായ മത്സരം ആണിത്. 2006നു ശേഷം തുടർച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ചു നോക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ഇംഗ്ലണ്ടിന് ഇന്ന് ജയം മാത്രമായിരിക്കും ലക്‌ഷ്യം. കഴിഞ്ഞ മത്സരങ്ങളിൽ നിന്നും മാറ്റങ്ങളുമായി ആയിരിക്കും സൗത്‌ഗേറ്റ് ടീമിനെ ഇറക്കുക. നിലവിൽ ഓരോ മഞ്ഞക്കാർഡുകൾ വീതം കണ്ടു കഴിഞ്ഞ കെയ്ൽ വാക്കറെയും ലോഫ്റ്റസ് ചീക്കിനെയും ഇന്ന് ഇറക്കാൻ സാധ്യത കുറവാണ്. ക്യാപ്റ്റൻ ഹാരി കെയ്നും ഇന്ന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്, പകരം ജാമി വാർഡിക്ക് ലോകകപ്പിലെ ആദ്യത്തെ സ്റ്റാർട്ട് നൽകിയേക്കും. ഡാനി റോസിനെയും ഇന്ന് ഇറക്കാൻ സാധ്യതയുണ്ട്.

ഇംഗ്ലണ്ടിനെതിരെ മാറ്റങ്ങളോടെയാവും ബെൽജിയം ഇറങ്ങുക എന്ന് റോബർട്ടോ മാർട്ടിനസ് വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ലുകാകുവിന് പകരം ബാറ്റ്ശുവായിക്ക് മാർട്ടിനസ് അവസരം നൽകിയേക്കും. തോമസ് വേർമാലനും ആദ്യ ഇലവനിൽ അവസരം ലഭിക്കും.

സാധ്യതാ ടീം:

England: Jordan Pickford; Phil Jones, John Stones, Gary Cahill; Trent Alexander-Arnold, Ruben Loftus-Cheek, Eric Dier, Jesse Lingard, Danny Rose; Marcus Rashford, Harry Kane

Belgium: Thibaut Courtois; Thomas Vermaelen, Dedryck Boyata, Toby Alderweireld; Mousa Dembele, Marouane Fellaini, Nacer Chadli, Thorgan Hazard, Youri Tielemans, Eden Hazard, Michy Batshuayi

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെൽജിയം-ഇംഗ്ലണ്ട് മത്സരം സമനിലയിൽ ആയാൽ കാർഡ് എണ്ണേണ്ടി വരും
Next articleനോക്ഔട്ട് ഉറപ്പിക്കാൻ ജപ്പാൻ, മാനം കാക്കാൻ പോളണ്ട്