കോസ്റ്റാറിക്കയെ പിടിച്ച് കെട്ടാൻ സെർബിയക്കാവുമോ

- Advertisement -

റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തിനായാണ് കോസ്റ്ററിക്ക സെബിയയെ നേരിടുന്നത്. നാളെ നടക്കുന്ന ഗ്രൂപ്പ് ഇയിലെ രണ്ടു മത്സരങ്ങളിൽ ആദ്യത്തേതാണിത്. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം നടക്കുക. ബ്രസീലിൽ വെച്ച് നടന്ന കഴിഞ്ഞ ലോകകപ്പിൽ ചരിത്രമെഴുതിയവരാണ് കോസ്റ്ററിക്ക. തുടർച്ചയായ രണ്ടാം ലോകകപ്പിലും ആ നേട്ടം ആവർത്തിക്കാനാണ് അവരെത്തുന്നത്. 2010, ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് സെർബിയ ലോ൯കകപ്പിൽ എത്തുന്നത്. അന്ന് ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചെങ്കിലും ഗ്രൂപ്പ് കടക്കാനായിരുന്നില്ല.

മുൻ ബുണ്ടസ് ലീഗ്‌ താരമായിരുന്ന മ്ലാഡിന് ക്രസ്റ്റേജിക് ആണ് സെർബിയയുടെ കോച്ച്. ഷാൽകെയുടെയും വെർഡർ ബ്രെമന്റെയും പ്രതിരോധതാരം സെർബിയയുടെ കോച്ചായി ചുമതലയേറ്റത് ഈ ജനുവരിയിലാണ്. പാർട്ടിസാൻ ബെൽജിരേഡിലും സെർബിയൻ നാഷണൽ ടീമിലും അസിസ്റ്റന്റായിരുന്ന എക്സ്പീരിയൻസാണ് അദ്ദേഹത്തിന്റെ മുതൽക്കൂട്ട്. മുൻ കോസ്റ്ററിക്കാൻ താരമായ ഓസ്കർ റാമിറെസ് 2015 ലാണ് ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്.

ചിലിയോട് തോറ്റെങ്കിലും മിട്രോവിച്ചിന്റെ ബൊളീവിയയെ 5-1 തകർത്താണ് ലോകകപ്പിനായി സെർബിയ വരുന്നത്. സൂപ്പർ താരം സെർജ്ജ് മിലിങ്കോവിച് -സാവിച്ചിന്റെയും യുണൈറ്റഡ് താരം മാറ്റിച്ചിന്റെയും സെർബിയ കളത്തിൽ ഇറങ്ങുന്നത്. കൈലാർ നവാസിനെ പോലൊരു ഗോൾകീപ്പറുമായി ക്ളീൻ ഷീറ്റ് നേടാൻ കോസ്റ്റാറിക്കക്ക് സാധിച്ചേക്കും എന്നാൽ എക്സ്പീരിയൻസ്ടായ സെർബിയൻ പ്രതിരോധത്തെ ഭേദിക്കുവാൻ ശക്തമല്ല കോസ്റ്ററിക്കാൻ പ്രതിരോധം. കഴിഞ്ഞ ലോകകപ്പുകളിലെ മോശം ഫോമാണ് സെർബിയക്കുള്ള ഏക ഭയം. എന്നാൽ മധ്യനിരയിൽ മായാജാലം തീർക്കാൻ സെർജ്ജ് മിലിങ്കോവിച് -സാവിച്ചും തകർപ്പൻ ഫോമിലുള്ള മിട്രോവിച്ചുമുള്ള സെർബിയയെ പിടിച്ച് കെട്ടുക അസാധ്യമാണ്.

സാധ്യതാ ടീം

COSTA RICA: Keylor Navas; Giancarlo Gonzalez, Oscar Duarte, Johnny Acosta, Cristian Gamboa, Bryan Oviedo; David Guzman, Celso Borges, Bryan Ruiz, Christian Bolanos; Marco Urena

SERBIA: Vladimir Stojkovic; Branislav Ivanovic, Nikola Milenkovic, Dusko Tosic, Aleksandar Kolarov; Nemanja Matic, Sergej Milinkovic-Savic, Dusan Tadic, Adem Ljajic, Filip Kostic; Aleksandar Mitrovic

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement