ബ്രസീലിന് ആദ്യ മത്സരത്തിൽ എതിരാളികൾ സ്വിറ്റ്സർലാൻഡ്

- Advertisement -

ലോകകപ്പ് പ്രതീക്ഷകളുമായി മുൻ ലോകചാമ്പ്യന്മാരയ ബ്രസീൽ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനു ഇറങ്ങുന്നു. സ്വിറ്റ്‌സർലൻഡ് ആണ് ബ്രസീലിന്റെ എതിരാളികൾ. തങ്ങളുടെ ലോകകപ് പ്രതീക്ഷകൾക്ക് മികച്ച തുടക്കം നൽകാൻ ആവും ബ്രസീൽ ശ്രമിക്കുക.

നാല് വര്ഷം മുൻപ് ജർമ്മനിയോട് ഏറ്റ നാണക്കേടിൽ നിന്നും കരകയറാൻ ബ്രസീലിനു ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയേ മതിയാവു. ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഒരു ടീമുമായാണ് ബ്രസീൽ എത്തുന്നത്. യുവത്വവും പരിചയ സമ്പത്തും ഒത്തു ചേർന്ന ബ്രസീലാണ് ഇത്തവണ ലോകകപ്പിന് എത്തുന്നത്. നെയ്മർ പരിക്ക് മാറി കളത്തിൽ എത്തിയതും ബ്രസീലിനു പ്രതീക്ഷ നൽകുന്നു. നെയ്മറിന് പുറമെ മാഴ്‌സെലോ, കുട്ടീഞ്ഞോ, ഫിർമിഞൊ, ജീസസ്, കസമെറോ എന്നിവരെല്ലാം ഒന്നിനൊന്നു മെച്ചമാണ്. സ്വിറ്റ്‌സർലൻഡിനെതീരെ മികച്ച വിജയം തന്നെയാവും ബ്രസീൽ കണക്കു കൂട്ടുന്നത്.

ഇതുവരെ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ കടന്നു മുന്നേറാത്ത സ്വിറ്റ്‌സർലാൻഡിനു ശക്തരായ ബ്രസീലിനെ തോൽപ്പിക്കുക പ്രയാസകരമായിരിക്കും. പരിക്ക് മൂലം പുറത്തിരിക്കുന്ന അദ്മിർ മെഹ്‌മദി ഇല്ലാതെ ആവും സ്വിറ്റ്‌സർലാൻഡ് ഇറങ്ങുക. മുന്നേറ്റ നിരയിൽ ബ്രീൽ എംബോളയോ ഹെക്റ്റർ സെഫെറോവിച്ചോ ആയിരിക്കും വ്ലാഡിമിർ പെക്ടോവിച് അണിനിരത്തുക.

ഇന്ത്യൻ സമയം രാത്രി 9.30നു ആണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement