ബ്രസീലും കോസ്റ്ററിക്കയും ഇന്ന് നേര്‍ക്ക്‌ നേര്‍

- Advertisement -

ആദ്യ മല്സരത്തിൽ പിണഞ്ഞ സമനിലക്കു ശേഷം ടൂർണമെന്റ് ഫേവറിറ്റുകൾ ആയ ബ്രസീൽ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഇയിൽ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് മത്സരം നടക്കുക.

ആദ്യ മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെയാണ് ബ്രസീൽ കളത്തിൽ നിന്നും കയറിയത്. അതിനാൽ തന്നെ മികച്ച വിജയമല്ലാതെ മറ്റൊന്നും ബ്രസീലിന്റെ മുന്നിൽ ഉണ്ടാവില്ല. ശക്തമായ പ്രതിരോധം തീർക്കുന്ന കോസ്റ്റരിക്കൻ ടീം ബ്രസീലിനു മുന്നിൽ വെല്ലുവിളിയാകും. പരിശീലനത്തിനിടെ പരിക്കേറ്റ നെയ്മർ വീണ്ടും പരിശീലനത്തിന് ഇറങ്ങിയിരുന്നു എങ്കിലും ആദ്യ ഇലവനിൽ ഉണ്ടാവുന്ന കാര്യം സംശയമാണ്. നെയ്മർ ഇല്ലാതെയാണ് ഇറങ്ങുന്നതെങ്കിൽ കാര്യങ്ങൾ ബ്രസീലിനു ബുദ്ധിമുട്ടാവും. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ജീസസിന് പകരം ഫിർമിനോ ഇറങ്ങുന്ന കാര്യവും സംശയമാണ്. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പൗളിഞ്ഞോ, വില്ല്യൻ, കുട്ടീഞ്ഞോ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാവും.

അലെക്‌സാൻഡ്രോ കൊളറോവിന്റെ ഫ്രീകിക്കിൽ ആണ് കോസ്റ്റാറിക്ക കഴിഞ്ഞ മത്സരത്തിൽ സെർബിയായയോട് തോൽവി വഴങ്ങിയത്. ഇനി ഒരു പരാജയം കൂടെ ഉണ്ടായാൽ ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കും എന്നിരിക്കെ കോസ്റ്റാറിക്ക ഒരു ജീവൻ മരണ പോരാട്ടത്തിനാവും ഇറങ്ങുക. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കോസ്റ്ററിക്കാൻ പ്രതിരോധം എത്രത്തോളം ബ്രസീലിയൻ മുന്നേറ്റത്തെ തടഞ്ഞു നിര്ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കോസ്റ്റാറിക്കയുടെ പ്രതീക്ഷകൾ.

സാധ്യതാ ടീം:

Brazil: Alisson; Danilo, Thiago Silva, Miranda, Marcelo; Casemiro, Paulinho; Willian, Philippe Coutinho, Neymar; Gabriel Jesus.

Costa Rica: Keylor Navas, Francisco Calvo, Oscar Duarte, Johnny Acosta, Giancarlo González, Cristian Gamboa, Celso Borges, David Guzman, Bryan Ruíz, Johan Venegas, Marco Urena.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement