ബെൽജിയം ഇന്നിറങ്ങുന്നു, എതിരാളികൾ പനാമ

- Advertisement -

ഗ്രൂപ്പ് ജിയിലെ ലോകകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് ബെൽജിയം പനാമ മത്സരത്തോടെ സോച്ചിയിൽ തുടക്കമാവും. ലോകകപ്പിലെ കറുത്ത കുതിരകൾ ആവുമെന്ന് പ്രതീക്ഷിക്കുന്ന ബെൽജിയം വലിയ പ്രതീക്ഷകളോടെയാവും പനാമയെ നേരിടാൻ ഇറങ്ങുക. ഇതാദ്യമായാണ് ബെൽജിയം പനാമയെ നേരിടുന്നത്.

പ്രതിരോധ നിര താരങ്ങളായ മാഞ്ചസ്റ്റർ സിറ്റിയുടെ കോമ്പനിയും ബാഴ്സലോണയുടെ വെർമാലിനും ഇല്ലാതെയാവും ബെൽജിയം ടീം ഇറങ്ങുക. എന്നാൽ അവസാന സന്നാഹ മത്സരത്തിൽ പരിക്ക് മൂലം വിഷമിച്ച ഹസാർഡ് തിരിച്ചെത്തുന്നത് റോബർട്ടോ മാർട്ടിനെസിന് ആശ്വാസകരമാവും. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ 43 ഗോളുകൾ അടിച്ചുകൂടിയ ബെൽജിയം ആണ് യൂറോപ്പിൽ നിന്നും ആദ്യം ലോകകപ്പ് യോഗ്യത നേടിയത്. കഴിഞ്ഞ 19 മത്സരങ്ങളിലും തോൽവി അറിയാതെ വരുന്ന ബെൽജിയം റെഡ് ഡെവിൾസിന് പനാമയെ മറികടക്കാൻ കഴിയും. മുന്നേറ്റ നിരയിൽ ലുകാകു തന്നെയായിരിക്കും ഇറങ്ങുക.

തങ്ങളുടെ ആദ്യ ലോകകപ്പിനാണ് പനാമ ഇറങ്ങുന്നത്. കാര്യങ്ങൾ അത്ര ശുഭകരമല്ല പനാമക്ക്, ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ഡെന്മാർക്ക്, സ്വിട്സർലാൻഡ്, നോർവേ ടീമുകളോട് തോറ്റാണ് പനാമ ലോകകപ് കളിയ്ക്കാൻ എത്തുന്നത്. ഹാംസ്ട്രിംഗ് ഇഞ്ചുറിയിൽ നിന്നും മുക്തനായ ക്യാപ്റ്റൻ ടോറസും ഇന്നത്തെ മത്സരത്തിന് ഇറങ്ങും എന്നത് ആശ്വാസകരമാണ്.

ഇന്ത്യൻ സമയം 8.30നു ആണ് മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement