അർജന്റീന ഇന്ന് പോരിനിറങ്ങുന്നു; എതിരാളികൾ ഐസ്‌ലാൻഡ്

ലോകകപ്പ് ലക്ഷ്യമിട്ട് മെസ്സിയുടെ അർജന്റീന ഇന്ന് ഇറങ്ങുന്നു. ലോകകപ്പിൽ നവാഗതരായ ഐസ്‌ലാൻഡ് ആണ് മുൻ ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ആണ് മത്സരം തുടങ്ങുക.

കഠിനമായ യോഗ്യതാ മത്സരങ്ങൾക്ക് ശേഷം ലോകകപ്പിന് എത്തുന്ന യോർഗേ സംപോളിയുടെ ടീം മികച്ച ഒരു തുടക്കാതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഫൈനലിൽ തോൽവി പിണഞ്ഞ അർജന്റീനക്ക് ഫൈനലിൽ എത്തണം എങ്കിൽ ടീമെന്ന നിലയിൽ മികച്ച പ്രകടനം അനിവാര്യമാണ്. മെസ്സിയുടെ ചുമലിൽ എറിയാണ് ലോകകപ്പിന് അർജന്റീന യോഗ്യത നേടിയത്. ഇതുവരെ ടീമെന്ന നിലയിൽ ഒത്തൊരുമ കാണിക്കാത്ത അർജന്റീന മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കിൽ ഐസ്ലാൻഡിനെതിരെ പതറുമെന്നുറപ്പാണ്.

വൈക്കിംഗ് ക്ലാപ്പിലൂടെ ശ്രദ്ധേയരായ ഐസ്ലാൻഡിന്റെ ആദ്യ ലോകകപ്പ് ആണിത്. കഴിഞ്ഞ യൂറോ കപ്പിൽ കാഴ്ച വെച്ച മികച്ച പ്രകടനം പുറത്തെടുക്കാൻ ആയിരിക്കും ഐസ്ലാൻഡ് ശ്രമിക്കുക. അർജന്റീനയെ അട്ടിമറിച്ചു ലോകകപ്പിലെ കറുത്ത കുതിരകൾ ആവാനാവും ഐസ്ലാൻഡിന്റെ ശ്രമം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാൻസിന് ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ
Next articleസലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം – ഈജിപ്ഷ്യൻ കോച്ച്