വിജയിത്തിലേക്കെത്താൻ മെസ്സിയും സംഘവും ഇന്ന് ക്രൊയേഷ്യക്കെതിരെ

- Advertisement -

ലോകകപ്പിലെ നവാഗതരായ ഐസ്ലാൻഡിനെതിരെ സമനിലയിൽ കുരുങ്ങിയതിന് ശേഷം അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം റൌണ്ട് മത്സരങ്ങൾക്ക് ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ നൈജീരിയയെ പരാജയപ്പെടുത്തിയ ക്രൊയേഷ്യ ആണ് മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികൾ.

ദുർബലരായ ഐസ്ലാൻഡിനെതിരെ സമനില വഴങ്ങിയതിന്റെ ക്ഷീണത്തിൽ ആണ് യോർഗെ സാംപോളിയുടെ അർജന്റീന. അടുത്ത റൌണ്ടിലേക്ക് എത്താന്‍ അർജന്റീനക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഐസ്ലാൻഡിനെതിരെയുള്ള അർജന്റീനയുടെ പ്രകടനതിരെ വലിയ വിമർശനമാണ് നേരിടേണ്ടി വന്നിരുന്നത്, രാജ്യത്തിന് അപമാനം എന്നാണ് മറഡോണ പ്രതികരിച്ചത്. അത് കൊണ്ട് തന്നെ വിജയത്തിൽ കുറഞ്ഞൊന്നും അർജന്റീനക്ക് ശാശ്വതമാവില്ല. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടതാണ് അർജന്റീനക്ക് വിനയായത്.

കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയ മെസ്സി ഇത്തവണ കരുതിയാവും ഇറങ്ങുക. മെസ്സിക്കും അഗ്യൂറോക്കും ഒപ്പം കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി വന്ന പാവോണ് സാംപോളി അവസരം നൽകിയേക്കും. ഐസ്ലാൻഡിനെതിരെ പുറത്തിരുന്ന ഗബ്രിയേൽ മാർകെടോയും മാർക്കോസ് അകുനായും ടീമിലേക്ക് മടങ്ങി എത്തിയേക്കും. ബോൾ ക്ലിയർ ചെയ്യുന്നതിൽ പിന്നിട്ടു നിൽക്കുന്ന ഗോൾ കീപ്പർ വില്ലി കബയെറോ ആണ് സാംപോളിക്ക് വലിയ തലവേദനയാവുന്നത്, കബയെറോക്ക് മികച്ച ഒരു പകരക്കാരനില്ലാത്തത് അർജന്റീനക്ക് തിരിച്ചടിയാണ്.

നൈജീരിയക്കെതിരായ മത്സരത്തില്‍ നിന്നും വലിയ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ ആവും ക്രോയേഷ്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തില്‍ വിജയം കണ്ടാല്‍ അടുത്ത റൗണ്ട് ഉറപ്പിക്കാം എന്നിരിക്കെ മെയ്മറന്നു പോരടനാവും ക്രോയേഷ്യ ഇറങ്ങുക. കഴിഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച നിക്കോളാസ് കാലിനിചിനെ നാട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ട് ക്രൊയേഷ്യ.

അടുത്ത റൗണ്ടിലേക്ക് കടക്കാൻ ക്രൊയേഷ്യയും പ്രതീക്ഷകൾ നിലനിർത്താൻ അർജന്റീനയും ഇറങ്ങുമ്പോൾ മത്സരം കണക്കുമെന്നുറപ്പാണ്. ഇന്ത്യൻ സമയം രാത്രി 11.30നു ആണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement