മെസ്സിയും അർജന്റീനയും കൂടുതൽ സമ്മർദ്ദത്തിലെന്ന് സനേറ്റി

രാജ്യാന്തര ടൂർണമെന്റുകളിലെ ഫൈനലുകളിൽ തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് മെസ്സിയെയും അർജന്റീനയെയും കടുത്ത സമ്മർദ്ദത്തിലേക്കാണ് തള്ളിയിരിക്കുന്നത്. ദേശീയ ടീം മികച്ച പ്രകടനം കാഴ്‌ചവെക്കാൻ ബുദ്ധിമുട്ടുന്നത് മെസ്സിയെയും അർജന്റീനയെയും സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അർജന്റീനയുടെയും ഇന്റർ മിലാന്റെയും ഇതിഹാസ പ്രധിരോധ നിര താരം ഹാവിയർ സനേറ്റി.

കഴിഞ്ഞ ലോകകപ്പിൽ അർജന്റീന ജർമനിയോട് എക്സ്ട്രാ ടൈമിൽ ഗോട്സെ നേടിയ ഗോളിനോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് 2015ലെ കോപ്പ അമേരിക്ക ഫൈനലിലും 2016ലെ കോപ്പ അമേരിക്ക സെന്റിനരിയോയിലും ചിലിയോട് ഷൂട്ട് ഔട്ടിൽ അർജന്റീന പരാജയപ്പെട്ടിരുന്നു. ഈ മാസം 31 വയസ് തികയുന്ന മെസ്സി ഇതുവരെ അർജന്റീനക്ക് വേണ്ടി 2008ലെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ മാത്രമാണ് നേടിയിട്ടുള്ളത്. അത് കൊണ്ട് തന്നെ രാജ്യത്തിന് ഒരു ട്രോഫി നേടാനുള്ള അവസാന അവസരമാവും ഒരുപക്ഷെ ഈ ലോകകപ്. ഇത് മെസ്സിയെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു എന്നാണ് സനെറ്റിയുടെ അഭിപ്രായം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബെംഗളൂരു എഫ് സിയിൽ ഇനി കാർലോസ് യുഗം
Next articleവിരാട് കോഹ്‍ലിയെ മറികടന്ന് ഷൊയ്ബ് മാലിക്