പെറുവിന്റെ ആക്രമണം തടുക്കാൻ ഡെന്മാർക്കിനാവുമോ ?

- Advertisement -

ലോകകപ്പിലെ ഗ്രൂപ്പ് സി യിലെ രണ്ടാം മത്സരത്തിൽ പെറു – ഡെൻമാർക്ക്‌ പോരാട്ടം. ഇതേ ഗ്രൂപ്പിലെ ഫ്രാൻസ്- ഓസ്ട്രേലിയ മത്സര ശേഷമാണ് മത്സരം അരങ്ങേറുക. രാത്രി 9.30 നാണ് കിക്കോഫ്.

ഫ്രാന്സിന് പിന്നിലായെങ്കിലും റൌണ്ട് 16 ലേക്ക് ഇടം ലക്ഷ്യം വെക്കുന്ന ഡെന്മാർക്കിന് പക്ഷെ പെറു ശക്തരായ എതിരാളികൾ തന്നെയാണ്. ഇരു ടീമുകളും പ്ലെ ഓഫ് വഴിയാണ് ലോകകപ്പിന് യോഗ്യത നേടിയത്.

പ്ലെ ഓഫിൽ ഹാട്രിക്കോടെ ദേശീയ ഹീറോയായി മാറിയ ക്രിസ്റ്റിയൻ എറിക്സനാണ് ഡെന്മാർക്കിന്റെ തുറുപ്പ് ചീട്ട്. മധ്യനിരയിൽ കളി മെനയാൻ കഴിവുള്ള ഈ ടോട്ടൻഹാം താരം ഫോം കണ്ടെത്തിയാൽ പെറുവിന് കാര്യമായി ഒന്നും ചെയ്യാനാവില്ല. ചെൽസിയുടെ യുവ ഡിഫൻഡർ അന്ദ്രീയസ് ക്രിസ്റ്റിയൻസനും അവരുടെ പ്രതീക്ഷയാണ്.

1982 ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തുന്ന പെറു ന്യൂസിലാന്റിനെയാണ് പ്ലെ ഓഫിൽ മറികടന്നത്. വിലക്ക് മറികടന്ന് എത്തുന്ന പാബ്ലോ ഗ്രെറോറോയാണ് അവരുടെ പ്രധാന ശക്തി. എഡേഴ്സൻ ഫ്ലോറസ്, ക്രിസ്ത്യൻ ക്യൂവ എന്നിവരും ആക്രമണത്തിൽ അവർക്ക് തുണയാകും. ഗ്രൂപ്പിലെ ഏറ്റവും മികച്ച ആക്രമണ ശൈലികൊണ്ട് ഞെട്ടിക്കാൻ കെൽപ്പ് ഉള്ളവരാണ് നിലവിലെ പെറു ടീം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement