Picsart 22 11 29 01 16 05 321

ഗോളിന് അടുത്ത് എത്തി ഉറുഗ്വേ, ആദ്യ പകുതി സമനിലയിൽ

ഗ്രൂപ്പ് എച്ചിൽ നടക്കുന്ന പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള ഗ്രൂപ് ഘട്ട മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഗോൾ രഹിതമായി നിൽക്കുന്നു.

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ പോർച്ചുഗൽ ആണ് മെച്ചപ്പെട്ട ഫുട്ബോൾ കളിക്കുന്നത് കണ്ടത്. തുടക്കം മുതൽ പന്ത് കൈവശം വെക്കാനും നല്ല നീക്കങ്ങൾ നടത്താനും പോർച്ചുഗലിനായി. എന്നാൽ അവർക്ക് ആദ്യ പകുതിയിൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് വന്നില്ല.

ഉറുഗ്വേ ഡിഫൻസ് ശക്തമായത് കൊണ്ട് തന്നെ പലപ്പോഴും ലോംഗ് റേഞ്ചറുകൾക്ക് ആയി പോർച്ചുഗൽ ശ്രമിക്കുന്നതും കാണാ‌‌ൻ. ആദ്യ പകുതിയിൽ റൊണാൾഡോക്ക് നല്ല അവസരം ലഭിച്ചില്ല എങ്കിലും നല്ല രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ റൊണാൾഡോക്ക് ആയി. രണ്ടും പോർച്ചുഗലിന് മുതലെടുക്കാൻ ആയില്ല.

ആദ്യ പകുതിയിലെ ഏറ്റവും നാ അവസരൻ സൃഷ്ടിച്ചത് ഉറുഗ്വേ ആയിരുന്നു. 33ആം മിനുട്ടിൽ ബെന്റകുറിന്റെ ഒറ്റക്കുള്ള റൺ പോർച്ചുഗൽ ഡിഫൻസിനെ ആകെ വീഴ്ത്തി. അവസാനം ഡിയേഗോ കോസ്റ്റയുടെ ഒരു അവസാന നിമിഷ സേവ് വേണ്ടി വന്നു പോർച്ചുഗലിന് രക്ഷപ്പെടാൻ.

ആദ്യ പകുതിയിൽ പോർച്ചുഗീസ് ഡിഫൻഡർ നുനൊ മെൻഡിസ് പരിക്കേറ്റ് പുറത്തായത് പോർച്ചുഗലിന് തിരിച്ചടിയായി.

Exit mobile version