Site icon Fanport

സെൽഫ് ഗോളിൽ പോർച്ചുഗൽ ജയം

ലോകകപ്പ് യോഗ്യത റൗണ്ടിലെ അദ്യ മത്സരത്തിൽ പോർച്ചുഗൽ വിജയം. ഇന്നലെ അസർബൈജാനെ നേരിട്ട പോർച്ചുഗൽ മറുപടിയില്ലത്ത ഒരു ഗോളിനാണ് വിജയിച്ചത്. കൊറോണ നിയന്ത്രണങ്ങൾ കാരണം ഇറ്റലിയിൽ യുവന്റസിന്റെ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടന്നത്‌. ദുർബലരായ അസർബൈജാനെതിരെ ഒരു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ എന്നത് പോർച്ചുഗലിന്റെ സൂപ്പർ താര നിര അടങ്ങുന്ന സ്ക്വാഡിന് നിരാശ നൽകും.

37ആം മിനുട്ടിൽ മെദ്വെദ് ആണ് സെൽഫ് ഗോൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ 5 ഷോട്ടുകൾ എടുത്തെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിൽ എത്തിയില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ ഗോളടിയിൽ റെക്കോർഡ് ഇടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും കാത്തിരിക്കേണ്ടി വരും. ബ്രൂണൊ ഫെർണാണ്ടസ്, ജാവോ ഫെലിക്സ് എന്നിവർക്കും ഇന്നലെ കാര്യമായി ഒന്നും ചെയ്യാൻ ആയില്ല. ഇനി സെർബിയക്ക് എതിരെയും ലക്സംബർഗഗിനെതിരെയും ആണ് പോർച്ചുഗൽ മത്സരങ്ങൾ.

Exit mobile version