Picsart 22 12 07 03 20 58 409

“റൊണാൾഡോയുമായി ഒരു പ്രശ്നവും ഇല്ല, അദ്ദേഹം ഒരു മാതൃകയാണ്” – പോർച്ചുഗൽ കോച്ച്

ക്രിസ്റ്റ്യാനോ റൊണാൾഡോയും യാതൊരു പ്രശ്നവും തനിക്കില്ല എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഇന്ന് സ്വിറ്റ്സർലാന്റിന് എതിരെ റൊണാൾഡോയെ സാന്റോസ് ബെഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ സബ്ബ് ചെയ്യപ്പെട്ടപ്പോൾ പ്രതികരിച്ച രീതി കോച്ചിന് ഇഷ്ടപ്പെട്ടില്ല എന്നും അതാണ് റൊണാൾഡോ ബെഞ്ചിൽ ആകാൻ കാരണം എന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ റൊണാൾഡോ ഈ ടീമിന്റെ ക്യാപ്റ്റൻ ആണെന്നും അദ്ദേഹവുമായി ഒരു പ്രശ്നവും ഇല്ലാ എന്നും കോച്ച് പറഞ്ഞു. റൊണാൾഡോ ദീർഘകാലമായി തന്റെ സുഹൃത്താണ്. കളി തുടങ്ങും മുമ്പ് താൻ റൊണാൾഡോയുമായി സംസാരിച്ചിരുന്നു. അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി. റൊണാൾഡോയും റാമോസും വ്യത്യസ്ത താരങ്ങൾ ആണെന്നും സാന്റോസ് പറഞ്ഞു. റൊണാൾഡോ എല്ലാവർക്കും മാതൃക ആണെന്നും കോച്ച് പറഞ്ഞു.

റൊണാൾഡോ അടുത്ത കളിയിൽ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ല എന്നും കോച്ച് പറഞ്ഞു.

Exit mobile version