“റൊണാൾഡോയ്ക്ക് ഒറ്റയ്ക്ക് ഉറുഗ്വേയെ തോൽപ്പിക്കാനാവില്ലല്ലോ”

- Advertisement -

റൊണാൾഡോയ്ക്ക് ഒറ്റക്ക് ഉറുഗ്വേയെ തോൽപ്പിക്കാനാവില്ല എന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. ഇന്ന് ഉറുഗ്വേയെ നേരിടാൻ ഇറങ്ങാൻ ഇരിക്കെയാണ് പോർച്ചുഗൽ എന്നാൽ ഒരു ടീം ആണെന്ന് സാന്റോസ് ഓർമ്മിപ്പിക്കുന്നത്‌. “റൊണാൾഡോ ഒറ്റയ്ക്കാണ് ഉറുഗ്വേയോട് കളിക്കുന്നത് എങ്കിൽ പോർച്ചുഗൽ തോറ്റു പോകും. അതുകൊണ്ട് നമ്മൾ ഒരു ടീമായാണ് കളിക്കുന്നത്” തമാശയായി സാന്റോസ് പറഞ്ഞു.

“പോർച്ചുഗൽ മികച്ച ടീമിനെ പോലെ കളിക്കേണ്ടതുണ്ട്. ഉറുഗ്വേ എത്ര മികച്ചതാണൊ അത്രയും മികച്ചതായി പോർച്ചുഗലും മാറണം. റൊണാൾഡോ മൂന്ന് ഗോളടിച്ചാൽ പോലും പിറകിൽ ഒരു ടീമിന്റെ കളിയുണ്ട്” സാന്റോസ് പറഞ്ഞു.

ഉറുഗ്വേ ചെറിയ ടീമെല്ല എന്നും സാന്റോസ് ഓർമ്മിപ്പിക്കുന്നു. “അവരുടെ ഡിഫൻഡേഴ്സ് അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്നവരാണ്‌. ഇത്തവണ യൂറോപ്പ ലീഗ് നേടിയവർ‌. അവരുടെ സ്ട്രൈക്കേഴ്സ് ഒരാൾ ബാഴ്സയിലും ഒരാൾ പി എസ് ജിയിലുമാണ്”

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement