റൊണാൾഡോയെയും സംഘത്തെയും യാത്രയാക്കി പോർച്ചുഗൽ പ്രസിഡന്റ്

- Advertisement -

റഷ്യയിൽ നടക്കുന്ന ലോകകപ്പിന് യാത്ര തിരിക്കുന്ന പോർച്ചുഗൽ ടീമിന് യാത്രയയപ്പ് നൽകി പോർച്ചുഗൽ പ്രസിഡന്റ് മാഴ്‌സെലോ റെബെലോ ഡി സൗസ. ലിസ്ബണിലെ നാഷണൽ കോച്ച് മ്യൂസിയത്തിൽ വെച്ചാണ് പോർച്ചുഗൽ ടീമിന് ഓദ്യോഗികമായി പ്രസിഡന്റ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ റൊണാൾഡോ താരങ്ങളെ അഭിസംബോധനം ചെയ്തു സംസാരിക്കുകയും ചെയ്തു. ജൂൺ 15ന് സ്പെയിനിനു എതിരെയാണ് റഷ്യയിൽ പോർച്ചുഗലിന്റെ ആദ്യ മത്സരം.

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ കഴിഞ്ഞ ദിവസം പോർച്ചുഗൽ ബെൽജിയത്തിനോട് ഗോൾ രഹിത സമനില വഴങ്ങിയിരുന്നു. പോർച്ചുഗലിന്റെ അടുത്ത സൗഹൃദ മത്സരം ടുണീഷ്യക്കെതിരെയാണ്. സ്പെയിനും മൊറോക്കോയും ഇറാനും ഉൾപ്പെട്ട ഗ്രൂപ്പ് ബിയിലാണ് പോർച്ചുഗൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement