നാസി അനുകൂല ചേഷ്ടകൾ, ആരാധകർക്കെതിരെ ഇംഗ്ലീഷ് എഫ്എ

- Advertisement -

ഇംഗ്ലണ്ട് – ടുണീഷ്യ മത്സരത്തിന്റെ ഭാഗമായി നാസി അനുകൂല ചേഷ്ടകളും ചാന്റുകളും ആലപിച്ച ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർക്കെതിരെ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ആരാധകർ നാസി അനുകൂല ചേഷ്ടകൾ നടത്തുന്ന വിഡിയോ പുറത്തു വന്നിരുന്നു. അപമാനകരമായ സംഭവം എന്നാണ് ഇംഗ്ലീഷ് എഫ്എ ഇതിനെ ആരോപിച്ചിരിക്കുന്നത്. ഇത് ചെയ്തവരെ തിരിച്ചറിയാൻ പോലീസ് ശ്രമിക്കുന്നതായി ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

തിങ്കളാഴ്ച നടന്ന മല്സരത്തിനു ശേഷം വിജയാഘോഷത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ഫുട്ബാൾ ആരാധകർ റഷ്യയിലെ വോൾഗോഡേർഡിലെ ഒരു ബാറിൽ ഒത്തു കൂടുകയും അവിടെ വെച്ചു ഇങ്ങനെ ഒരു വിഡിയോ ഷൂട്ട് ചെയ്തു എന്നുമാണ് കരുതപ്പെടുന്നത്. “ഈ വീഡിയോയിലെ ആരാധകരുടെ പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു” എഫ് പറഞ്ഞു.

വീഡിയോയിൽ ടോട്ടൻഹാം ഫുട്ബാൾ ടീമിന്റെ ആരാധകരെ അധിക്ഷേപിക്കുന്നതായാണ് കരുതപ്പെടുന്നത്. ലണ്ടനിലുള്ള ജൂത സമൂഹവുമായി ചരിത്രപരമായ ബന്ധമാണ് ടോട്ടൻഹാം ഹോട്സ്പറിനുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement