മിഡ്ഫീൽഡ് പങ്കാളികളെ പ്രശംസിച്ച് പോൾ പോഗ്ബ

- Advertisement -

ഫ്രഞ്ച് ദേശീയ ടീമിൽ തന്റെ മധ്യനിര പങ്കാളികളെ പ്രശംസിച്ച് പോൾ പോഗ്ബ. സഹ താരങ്ങളായ എൻഗോലോ കാൻറെ, ബ്ലൈസ് മാറ്റ്യുഡി എന്നിവരുടെ മികവിനെയാണ്‌ഫ്രാൻസ് സൂപ്പർ താരം പ്രശംസകൊണ്ട് മൂടിയത്.

“കാന്റെക്കൊപ്പം കളിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്, ഒരുപാട് ഓടി കളിക്കുന്ന മാറ്റ്യുഡിയുടെ സഹായവും എന്റെ കളിയെ എളുപ്പമാക്കുന്നു”.

ഫ്രാൻസ് മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച കാന്റെയും മാറ്റ്യുഡിയും തിളങ്ങിയ ഇന്നലത്തെ മത്സരത്തിൽ എംബപ്പെ നേടിയ ഗോളിൽ പോഗ്ബയുടെ പങ്കും ഉണ്ടായിരുന്നു. പോഗ്ബക്ക് ആക്രമണത്തിൽ കൂടുതൽ ശ്രദ്ധിച്ചു കളിക്കാൻ ഇരുവരുടെയും സാന്നിധ്യം ഏറെ സഹായകരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement