പോഗ്ബ ലോകത്തെ മികച്ച മിഡ്ഫീൽഡർ; മാധ്യമങ്ങൾ അസൂയാലുക്കൾ – ഇബ്രാഹിമോവിച്ച്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഫ്രാന്സിന്റെയും മിഡ്ഫീൽഡർ പോൾ പോഗ്ബക്ക് ശക്തമായ പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. പോൾ പോഗ്ബ ലോകത്തെ മികച്ച മിഡ്ഫീൽഡർ ആണെന്നും മാധ്യമങ്ങൾ അസൂലായുക്കൾ ആയതിനാലാണ് പോഗ്ബയെ നിരന്തരം വിമര്ശനത്തിനിരയാക്കുന്നത് എന്നാണ് ഇബ്രാഹിമോവിച്ച് അഭിപ്രായപ്പെട്ടത്.

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ മാന് ഓഫ് ദി മാച്ച് പെർഫോമൻസ് ആയിരുന്നു പോഗ്ബ പുറത്തെടുത്തത്. മത്സരത്തിൽ ഫ്രാൻസിന്റെ വിജയ ഗോൾ നേടിയതിന് പുറമെ മറ്റൊരു ഗോൾ ക്രിയേറ്റ് ചെയുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോഗ്ബയും സ്ലാട്ടനും ഒരുമിച്ചു കളിച്ചിരുന്നു. “പോഗ്ബക്ക്
വലിയ ശമ്പളമുണ്ട്, വലിയ മത്സരങ്ങളിലും ടൂർണമെന്റുകളിലും എപ്പോഴും കളിക്കുന്നു, ഇതൊക്കെ പലരെയും അസ്വസ്ഥരാക്കുന്നു” – ഇബ്രാഹിമോവിച്ച് കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement