ലോകകപ്പ് കിരീടം പിതാവിന് സമർപ്പിച്ച് പോൾ പോഗ്ബ

തന്റെ കരിയറിലെ ആദ്യ ലോകകപ്പ് കിരീടം ഫ്രഞ്ച് താരം പോഗ്ബ തന്നെ വിട്ട് പോയ പിതാവിന് സമർപ്പിച്ചു. കഴിഞ്ഞ വർഷം പോഗ്ബയുടെ പിതാവ് ഫസോ അന്റോയിനോ പോഗ്ബ മരണപ്പെട്ടിരുന്നു. പിതാവിന് സമർപ്പിക്കുന്നതിനൊപ്പം അമ്മയ്ക്കും പോഗ്ബ ഈ ലോകകപ്പ് സമർപ്പിച്ചു. ഈ ലോകകപ്പ് അച്ഛനും അമ്മയ്ക്കും മാത്രമുള്ളതാണ് എന്ന് പോഗ്ബ ട്വിറ്ററിലും പറഞ്ഞു.

അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നു. അച്ഛന് ഈ കളി കാണുന്നുണ്ടാകും. അദ്ദേഹം ഒരുപാട് അഭിമാനം കൊള്ളുന്നുണ്ടാകും എന്നുൻ പോഗ്ബ പറഞ്ഞു.ക്രൊയേഷ്യയെ 4-2 എന്ന സ്കോറിനാണ് ഫ്രാൻസ് ഇന്നലെ തോൽപ്പിച്ചത്. ടൂർണമെന്റിലുടനീളം മികച്ചു നിന്ന പോഗ്ബ ഫൈനലിൽ ഒരു ഗോളും നേടിയിരുന്നു. പോഗ്ബയും കാന്റെയും അണിനിരന്ന മിഡ്ഫീൽഡായിരുന്നു ഫ്രാൻസിന്റെ പ്രധാന കരുത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version