ഗോളടിയിൽ ഈ ലോകകപ്പിൽ ക്ലോസയ്ക്കു പിറകെ ഇവർ

- Advertisement -

ജർമ്മൻ ഇതിഹാസം ക്ലോസെ കഴിഞ്ഞ ലോകകപ്പോടെ തീർത്ത ലോകകപ്പിലെ സ്കോറിംഗ് റെക്കോർഡ് ഇത്തവണ തകർക്കപ്പെടുമോ? നാല് ലോകകപ്പുകളിൽ നിന്നായി 16 ഗോളുകളാണ് ക്ലോസെ നേടിയത്. 15 ഗോളുള്ള ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡായിരുന്നു കഴിഞ്ഞ തവണ ക്ലോസെ മറികടന്നത്. ഇത്തവണ ക്ലോസയുടെ റെക്കോർഡിനെ പിന്തുടരുന്നതിൽ പ്രധാനി ജർമ്മനിയുടെ തന്നെ സ്ട്രൈക്കർ തോമസ് മുള്ളറാണ്.

മുള്ളറിന് 2010ലെയും 2014ലെയും ലോകകപ്പുകളിലായി 10 ഗോളുകളാണ് സ്വന്തം പേരിലുള്ളത്. ഇപ്പോൾ ലോകകപ്പിലെ ടോപ്പ് സ്കോറേഴ്സിന്റെ പട്ടികയിൽ എട്ടാം സ്ഥാനത്താണെങ്കിലും ലോകകപ്പ് കഴിയുന്നതോടെ ആദ്യ മൂന്നിൽ എങ്കിലും മുള്ളർ എത്തുമെന്നാണ് ഫുട്ബോൾ ലോകം നിരീക്ഷിക്കുന്നത്. മുള്ളറിന് തന്നെയാണ് ഈ ലോകകപ്പിൽ പങ്കെടുക്കുന്നവരിൽ ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ ഉള്ളതും.

മുള്ളറിന് പിറകിൽ പിന്നെ ഉള്ളത് കൊളംബിയൻ താരം ഹാമസ് റോഡ്രിഗസാണ്. കഴിഞ്ഞ ലോകകപ്പിൽ നേടിയ 6 ഗോളുകൾ റോഡ്രിഗസിനെ ആ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് വിജയിയാക്കിയിരുന്നു. 5 ഗോളുകളുമായി അർജന്റീനൻ താരങ്ങളായ മെസ്സി, ഹിഗ്വയിൻ, ഓസ്ട്രേലിയൻ താരം ടിം കാഹിൽ, ഉറുഗ്വേ താരം ലൂയിസ് സുവാരസ് എന്നിവരും ഉണ്ട്. എന്നാൽ 10 ഗോളുകൾ ഉളല മുള്ളർക്ക് മാത്രമെ ക്ലോസെയുടെ അടുത്തെത്താൻ ഉള്ള സാധ്യത ഇപ്പോൾ കൽപ്പിക്കാനാകു.

റഷ്യയിലേക്ക് ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകളുമായി പോകുന്ന താരങ്ങൾ;

10 – Thomas Müller (🇩🇪)
6 – James Rodríguez (🇨🇴)
5 – Lionel Messi (🇦🇷)
5 – Gonzalo Higuaín (🇦🇷)
5 – Tim Cahill (🇦🇺)
5 – Luis Suárez (🇺🇾)
4 – Neymar (🇧🇷)

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement