98 ലോകക്കപ്പ്: മത്സര ക്രമത്തിൽ കൃതൃമം നടത്തിയതായി പ്ലാറ്റിനിയുടെ കുറ്റസമ്മതം

1998ൽ ഫ്രാൻസിൽ നടന്ന ലോകക്കപ്പിൻറെ മത്സര ക്രമങ്ങളിൽ കൃതൃമം നടന്നതായി മുൻ യുവേഫ മേധാവിയും അന്നത്തെ ലോകക്കപ്പ് സംഘാടക സമിതിയിലെ അംഗവുമായിരുന്ന മിഷേൽ പ്ലാറ്റിനി.

ലോകക്കപ്പ് ഫൈനലിന് മുൻപ് അന്നത്തെ ടൂർണമെന്റ് ഫെവറിറ്റുകളായിരുന്ന ബ്രസീലും ഫ്രാൻസും നേർക്ക് നേർ വരാതിരിക്കാൻ ചെറിയൊരു “ട്രിക്” നടത്തിയിരുന്നു എന്നാണ് പ്ലാറ്റിനി വെളിപ്പെടുത്തിയത്. 20 വർഷം മുമ്പ് ഫ്രാൻസിൽ നടന്ന ലോകക്കപ്പിൽ, ഫൈനലിൽ ബ്രസീലിനെ സിദാൻ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആതിഥേയർ പരാജയപ്പെടുത്തിയത്.

ബ്രസീലും ഫാൻസും ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രൂപ്പ് ജേതാക്കളായി വരുകയാണ് എങ്കിൽ ഫൈനലിന് മുൻപ് ഇരു ടീമുകളും നേർക്ക് നേർ വരാതിരിക്കാനാണ് സംഘാടക സമിതി ശ്രമിച്ചത് എന്നാണ് പ്ലാറ്റിനിയുടെ വെളിപ്പെടുത്തൽ. എന്തായാലും പ്ലാറ്റിനിയുടെ ഈ വെളിയപ്പെടുത്തൽ ഫുട്ബാൾ ലോകത്ത് വരും ദിവസങ്ങളിൽ വലിയ ചർച്ചക്ക് വഴിവെക്കും എന്നുറപ്പാണ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial