
അർജന്റീനയുടെ ഇതിഹാസതാരം മറഡോണയ്ക്ക് തുല്യനാവണമെങ്കിൽ മെസി ലോകകപ്പ് സ്വന്തമാക്കിയേ മതിയാവു എന്ന് മുൻ ലോകചാമ്പ്യൻ പിർലോ. ഈ ലോകകപ്പ് മെസിക്കും അർജന്റീനയ്ക്കും ഒരു പോലെ പ്രാധാന്യമുള്ളതാണെന്നും ഇറ്റാലിയൻ ഇതിഹാസം കൂട്ടിച്ചെർത്തു. എല്ലാവരും മെസിയെ മറഡോണയുമായിട്ടാണ് കമ്പയർ ചെയ്യുന്നത്, ലോകകപ്പ് വീണ്ടും അർജന്റീനയിലേക്ക് എത്തിക്കാതെ മെസിക്ക് ഒരിക്കലും ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാർക്കൊപ്പം സ്ഥാനം പിടിക്കാനാവില്ലെന്നും ഗോളിന് നൽകിയ അഭിമുഖത്തിൽ പിർലോ കൂട്ടിച്ചെർത്തു.
ബാഴ്സലോണയ്ക്ക് വേണ്ടി ക്ലബ് ഫുട്ബോളിൽ എല്ലാം നേടിയ മെസിക്ക് ആ നേട്ടം അർജന്റീനയ്ക്ക് വേണ്ടി ആവർത്തിക്കാൻ സാധിച്ചിട്ടില്ല. ഒളിമ്പിക് ഗോൾഡ് മെഡൽ മാത്രമാണ് അർജന്റീനയുടെ ജേഴ്സിയിൽ മെസിയുടെ സമ്പാദ്യം. അതെ സമയം നാപോളി ലെജൻഡ് മറഡോണ 1986 ലോകകപ്പിൽ ആൽബിസെലെസ്റ്റകളെ കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മെസിയുടെ ലോകകപ്പ് മോഹങ്ങളെ അട്ടിമറിച്ചത് ഫൈനലിൽ ജർമ്മനിക്ക് വേണ്ടിയുള്ള മരിയോ ഗോട്സെയുടെ ഗോളാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial