വിലക്ക് നേരിടുന്ന ക്യാപ്റ്റന് പിന്തുണയറിയിച്ച് പെറു ഫുട്ബോൾ ടീം

- Advertisement -

വിലക്ക് നേരിടുന്ന പെറു ക്യാപ്റ്റൻ പോളോ ഗുറേറോയ്ക്ക് പിന്തുണ അറിയിച്ച് സഹതാരങ്ങൾ. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ക്യാപ്റ്റന് പിന്തുണ അറിയിക്കുന്ന ടി-ഷർട്ടുകൾ അണിഞ്ഞാണ് പെറു ഫുട്ബോൾ ടീം അംഗങ്ങൾ കളത്തിലിറങ്ങിയത്. ഗുറേറോയുടെ വിലക്ക് ഫിഫ 14 മാസത്തേക്ക് നീട്ടിയിരുന്നു. നേരത്തെ ഉത്തേക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് 12 മാസം ഗുറേറോയെ വിലക്കിയതായിരുന്നു. ആ വിലക്ക് ആറുമാസമായി ഗവേണിങ് കമ്മിറ്റി കുറച്ചതിനാൽ പെറു ലോകകപ്പ് സാധ്യതാ ലിസ്റ്റിൽ ക്യാപ്റ്റനായി പോളോ ഗുറേറൊയെ തന്നെയായിരുന്നു തിരഞ്ഞെടുത്തത്. പക്ഷെ പിന്നീട് വന്ന വിധി പെറു ഫുട്ബോൾ ആരാധകർക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു. 

36 ഗോളുകൾ പെറുവിനായ സ്കോർ ചെയ്ത താരമാണ് ഗുറേറോ. ഗുറേറോ ടീമിൽ ഇല്ലാത്തത് പെറുവിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. തീരുമാനം ഫിഫ മാറ്റുമെന്ന് തന്നെയാണ് പെറുവിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement