പെറു ക്യാപ്റ്റന് ലോകകപ്പ് കളിക്കാം, വിലക്ക് നീക്കി

പെറു രാജ്യാന്തര ടീം ക്യാപ്റ്റൻ പോളോ ഗുറേറോയുടെ വിലക്ക് സ്വിസ് കോടതി താൽക്കാലികമായി റദ്ദാക്കി. ഫിഫ 14 മാസത്തേക്ക് നീട്ടിയ വിലക്കിലാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. നേരത്തെ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് 12 മാസം ഗുറേറോയെ വിലക്കിയതായിരുന്നു. ആ വിലക്ക് ആറുമാസമായി ഗവേണിങ് കമ്മിറ്റി കുറച്ചതിനാൽ ആദ്യം പ്രഖ്യാപിച്ച പെറു ലോകകപ്പ് സാധ്യതാ ലിസ്റ്റിൽ ക്യാപ്റ്റനായി പോളോ ഗുറേറൊയെ തിരഞ്ഞെടുത്തിരുന്നു. പക്ഷെ പിന്നീട് ഫിഫ വിലക്ക് നീട്ടിയതായി പ്രഖ്യാപിക്കുകയായിരുന്നു.

അവസാന ടീം പ്രഖ്യാപിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ വന്ന വിധി പെറുവിന് ആശ്വാസമാകും. നേരത്തെ വിലക്കിനെതിരെ പ്രതിഷേധവുമായി ഗുറേറയും അദ്ദേഹത്തിന് പിന്തുണയുമായി സഹതാരങ്ങളും എത്തിയിരുന്നു. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല എന്ന ഗുറേരയുടെ വാദം സ്വിസ് കോടതി അംഗീകരിക്കുകയായിരുന്നു ഇന്ന്. നിലവിലുള്ള വിലക്ക് താൽക്കാലികമായി മരവിപ്പിക്കാനാണ് കോടതിയുടെ തീരുമാനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മുന്‍ നിര താരങ്ങളും കളിക്കും
Next articleഫോഴ്സ് ഇന്ത്യ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് വിജയ് മല്യ