പെറു ക്യാപ്റ്റന് ലോകകപ്പ് കളിക്കാനാകില്ല, വിലക്ക് നീട്ടി

- Advertisement -

പെറു രാജ്യാന്തര ടീം ക്യാപ്റ്റൻ പോളോ ഗുറേറോയുടെ വിലക്ക് ഫിഫ 14 മാസത്തേക്ക് നീട്ടി. നേരത്തെ ഉത്തേക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് 12 മാസം ഗുറേറോയെ വിലക്കിയതായിരുന്നു. ആ വിലക്ക് ആറുമാസമായി ഗവേണിങ് കമ്മിറ്റി കുറച്ചതിനാൽ ഇന്നലെ പ്രഖ്യാപിച്ച പെറു ലോകകപ്പ് സാധ്യതാ ലിസ്റ്റിൽ ക്യാപ്റ്റനായി പോളോ ഗുറേറൊയെ തന്നെയായിരുന്നു തിരഞ്ഞെടുത്തത്. പക്ഷെ പുതിയ വിധിയോടെ പെറു ഫുട്ബോൾ ആരാധകർക്ക് നിരാശയായി ഫലം.

പുതിയ വിധി പ്രകാരം വിലക്ക് 14 മാസത്തേക്ക് നീണ്ടു. ഇനിയും 8 മാസം ഗുറേറോ കളത്തിന് പുറത്തിരിക്കേണ്ടി വരും. വിധിയെ കുറിച്ച് ഗുറേരൊയോ പെറുവോ ഒന്നും പ്രതികരിച്ചിട്ടില്ല. എന്തായാലും താരത്തിന് പകരം മറ്റൊരാളെ പെറു ഉടൻ ടീമിൽ ഉൾപ്പെടുത്തും. 36 ഗോളുകൾ പെറുവിനായ സ്കോർ ചെയ്ത താരമാണ് ഗുറേറോ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement