പെലെയുടെയും മറഡോണയുടെയും ലോകകപ്പ് റെക്കോർഡുകൾ മറികടന്നു ലയണൽ മെസ്സി

Picsart 22 12 10 03 34 24 562

35 മത്തെ വയസ്സിൽ തന്റെ അവസാന ലോകകപ്പ് എന്നു പറയപ്പെടുന്ന ഖത്തർ ലോകകപ്പിൽ ലാസ്റ്റ് ഡാൻസ് ആഘോഷിക്കുക ആണ് ലയണൽ മെസ്സി. ഇന്നലെ ഹോളണ്ടിനു എതിരെ അർജന്റീനയുടെ ആദ്യ ഗോളിന് അവിശ്വസനീയം ആയ വിധം അസിസ്റ്റ് ഒരുക്കിയ മെസ്സി ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിൽ നൽകുന്ന അഞ്ചാം അസിസ്റ്റ് ആണ് കുറിച്ചത്.

Picsart 22 12 10 02 29 40 227

ഇതോടെ ലോകകപ്പ് നോക്ക് ഔട്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ അസിസ്റ്റ് നൽകുന്ന താരമായി മെസ്സി മാറി. ഫുട്‌ബോൾ രാജാവ് സാക്ഷാൽ പെലെയുടെ നാലു അസിസ്റ്റുകൾ എന്ന റെക്കോർഡ് ആണ് മെസ്സി മറികടന്നത്. അതേസമയം ലോകകപ്പിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ സാക്ഷാൽ ഡീഗോ മറഡോണയെയും മെസ്സി മറികടന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നേടുന്ന കാര്യത്തിൽ നിലവിൽ മറഡോണക്ക് പിറകിൽ രണ്ടാമൻ കൂടിയാണ് മെസ്സി.